ETV Bharat / elections

ഡിഎംകെ നേതാക്കളുടെ വീടുകളിലെ റെയ്ഡ് : ഭയപ്പെടുത്താനാവില്ലെന്ന് സ്റ്റാലിന്‍

author img

By

Published : Apr 2, 2021, 4:12 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി എഐഡിഎംകെ നേതാക്കളെ സംരക്ഷിക്കുകയാണ്, താന്‍ കരുണാനിധിയുടെ മകനാണ് ഇതൊന്നും കണ്ട് ഭയക്കില്ലെന്നും സ്റ്റാലിന്‍.

Income tax dept raid  DMK leaders under scrutiny  ncome tax dept raids more than 15 places  പ്രധാനമന്ത്രി നരേന്ദ്ര മോദി  ആദായനികുതി റെയ്‌ഡ്  സ്റ്റാലിന്‍  ഭയപ്പെടുത്താനാവില്ലെന്ന് സ്റ്റാലിന്‍
ഡിഎംകെ നേതാക്കളുടെ വീട്ടില്‍ ആദായനികുതി റെയ്‌ഡ്, ഭയപ്പെടുത്താനാവില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: ഡിഎംകെ നേതാക്കളുടെ വീട്ടില്‍ ആദായനികുതി റെയ്‌ഡ്. ഡി‌എം‌കെ കരൂര്‍ സ്ഥാനാര്‍ഥി സെന്തിൽ ബാലാജി, അണ്ണാനഗര്‍ സ്ഥാനാര്‍ഥി എംകെ മോഹന്‍ തുടങ്ങിയവരുടെ വീടുകള്‍ ഉൾപ്പെടെ 15 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഡി‌എം‌കെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ മരുമകന്‍ സബരീശന്‍റെ വീട്ടിലും ആദായനികുതി വകുപ്പ് തിരച്ചിലിനെത്തിയിരുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബിജെപി-എഐഡിഎംകെ സഖ്യത്തെ വിജയിപ്പിക്കാനാണ് റെയ്ഡെന്ന് പ്രതിപക്ഷം ആരോപിച്ചു. ഏപ്രില്‍ ആറിന് ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നായിരുന്നു എംകെ സ്റ്റാലിന്‍റെ പ്രതികരണം, ഇതിനേക്കാള്‍ വലുത് നേരിട്ടയാളാണെന്നും ഭയപ്പെടില്ലന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.