ETV Bharat / elections

കോൺഗ്രസ് ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയെന്ന് സ്‌മൃതി ഇറാനി

author img

By

Published : Mar 13, 2021, 4:56 PM IST

ബിജെപി സ്ഥാനാർഥി രമണി തന്തിക്ക് വേണ്ടി അസമിലെ മരിയാനിയിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് കോൺഗ്രസിനെതിരായ സ്‌മൃതി ഇറാനിയുടെ പ്രസ്‌താവന

Congress is the most corrupt party: Smriti Irani  കോൺഗ്രസ് ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടി: സ്‌മൃതി ഇറാനി  സ്‌മൃതി ഇറാനി  Smriti Irani  ബിജെപി  bjp  assam  അസം  ദിസ്‌പൂർ  dispur  മരിയാനി  Mariani  കോൺഗ്രസ്  congress  election 2021  election  assembly election  തെരഞ്ഞെടുപ്പ് 2021  തെരഞ്ഞെടുപ്പ്  അസംബ്ലി തെരഞ്ഞെടുപ്പ്
Congress is the most corrupt party: Smriti Irani

ദിസ്‌പൂർ: കോൺഗ്രസിനെപ്പോലെ അഴിമതി നിറഞ്ഞ പാർട്ടി മറ്റൊന്നില്ലെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. അസമിൽ ശനിയാഴ്‌ച നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര-സംസ്ഥാനങ്ങളുടെ വിവിധ ആനുകൂല്യങ്ങൾ തുടർന്നും നേടുന്നതിന് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. അസമിൽ നിന്നും കോൺഗ്രസിന്‍റെ നിരവധി ഉന്നത നേതാക്കൾ രാജ്യസഭ എംപിയായിരുന്നുവെന്നും എന്നാൽ നരേന്ദ്ര മോദിയുടെ ഭരണകാലത്താണ് എയിംസ് അസമിൽ സ്ഥാപിതമായതെന്നും ഇറാനി കൂട്ടിച്ചേർത്തു. 2019ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇറാനി പരാജയപ്പെടുത്തിയിരുന്നു.

ബിജെപി സ്ഥാനാർഥി രമണി തന്തിക്ക് വേണ്ടി അസമിലെ മരിയാനിയിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് കോൺഗ്രസിനെതിരായ സ്‌മൃതി ഇറാനിയുടെ പ്രസ്‌താവന. കോൺഗ്രസിന്‍റെ രൂപജ്യോതി കുർമിയാണ് മണ്ഡലത്തിൽ എതിർസ്ഥാനത്ത് മത്സരിക്കുന്നത്. മാർച്ച് 27ന് മരിയാനി നിയോജകമണ്ഡലം ആദ്യഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.