ETV Bharat / elections

തെരഞ്ഞെടുപ്പിനുള്ള മൂന്നാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി എഎംഎംകെ

author img

By

Published : Mar 12, 2021, 10:14 PM IST

130 പേരടങ്ങിയ സ്ഥാനാർഥി പട്ടിക വെള്ളിയാഴ്‌ച എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരനാണ് പുറത്തിറക്കിയത്

AMMK  ടി.ടി.വി. ദിനകരൻ  തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് 2021  tamilnadu  tn  ചെന്നൈ  അമ്മ മക്കൽ മുന്നേറ്റ കഴകം  amma makkal munnetta kazhakam  election 2021  tn election  എസ്‌ഡി‌പി‌sdpi  എ‌ഐ‌എംഐ‌എ  aimia
AMMK releases third list of candidates for April 6 TN polls

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാം സ്ഥാനാർഥി പട്ടിക അമ്മ മക്കള്‍ മുന്നേറ്റ കഴകം(എഎംഎംകെ) പുറത്തിറക്കി. 130 പേരടങ്ങിയ സ്ഥാനാർഥി പട്ടിക വെള്ളിയാഴ്‌ച എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരനാണ് പുറത്തിറക്കിയത്. ഇതോടെ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ എണ്ണം 195 ആയി.

എ‌എം‌എം‌കെയുടെ സഖ്യകക്ഷികളിൽ ഉൾപെടുന്ന എസ്‌ഡി‌പി‌ഐ, അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ‌ഐ‌എംഐ‌എം എന്നിവയ്‌ക്ക് യഥാക്രമം ആറും മൂന്നും സീറ്റുകൾ അനുവദിച്ചു. എഐഎഡിഎംകെയുടെ ശക്തനായ നേതാവും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയുമായ കടമ്പൂർ രാജുവിനെതിരെ കോവിൽപട്ടിയിൽ നിന്നാണ് ദിനകരൻ മത്സരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഒമ്പത് സീറ്റുകളിലേക്കാണ് പാർട്ടി നാമനിർദേശം ചെയ്‌തിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.