തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യപാനത്തിനിടയിലെ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് കസ്റ്റഡിയിൽ. ഉച്ചക്കട പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. സജിയുടെ സുഹൃത്ത് കോരാണി രാജേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തേറ്റ സജിയെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിക്കുന്ന അതിനിടയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഫോറൻസിക് സംഘം കൊലപാതകം നടന്ന സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ALSO READ:പൂനെയിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 6 മരണം, 5 പേർക്ക് പരിക്ക്