ETV Bharat / crime

'കാമുകന്‍ മയക്ക് മരുന്നിന് അടിമ': പൊലീസില്‍ പരാതി നല്‍കിയതിന് കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ച് പ്രതികാരം

കാമുകന്‍ മയക്ക് മരുന്നിന് അടിമയെന്ന് പൊലീസില്‍ അറിയിച്ച കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ച യുവാവ് ഒളിവില്‍.

author img

By

Published : Dec 15, 2022, 2:34 PM IST

Furious over his girlfriend  കാമുകന്‍ മയക്ക് മരുന്നിന് അടിമ  കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ച് യുവാവ്  Youth sets his lovers scooter on Fire  സ്‌കൂട്ടര്‍ കത്തിച്ച യുവാവ് ഒളിവില്‍  ഹലാസുരു
ബെംഗളൂരുവില്‍ കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ച് യുവാവ്

ബെംഗളൂരു: കാമുകന്‍ മയക്ക് മരുന്നിന് അടിമയാണെന്ന് പൊലീസില്‍ പരാതി നല്‍കിയ കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ച് യുവാവ്. ബെംഗളൂരു ഹലാസുരു സ്വദേശിയായ വിക്രമാണ് കാമുകിയുടെ സ്‌കൂട്ടറിന് തീയിട്ടത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ഡിസംബര്‍ 12ന് ബെംഗളൂരുവിലെ ഹലാസുരുവിലാണ് കേസിനാസ്‌പദമായ സംഭവം. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിക്രമുമായി പ്രണയത്തിലായ പെണ്‍കുട്ടി മയക്ക് മരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിക്രമിനെ തടഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വാക്ക് കേള്‍ക്കാതെ വീണ്ടും മയക്ക് മരുന്ന് ഉപയോഗിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസില്‍ അറിയിച്ചാല്‍ യുവാവ് മയക്ക് മരുന്ന് ഉപയോഗം നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിക്രമിനെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. അറസ്റ്റിലായ വിക്രം എട്ട് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്‌ക്കൂട്ടറിന് തീയിട്ടത്. ഒളിവില്‍ പോയ വിക്രമിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.