ETV Bharat / crime

കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

author img

By

Published : Dec 17, 2021, 5:36 PM IST

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു*  lory bike accident in Kerala  youth dies  കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു

കോട്ടയം: നാഗമ്പടം സീസർ പാലസ് ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. തെള്ളകം മുക്കോണിയിൽ വീട്ടിൽ ആന്റണി മാത്യു ( 24 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്.
ബേക്കർ ജംഗ്ഷനിൽ ഇറക്കം ഇറങ്ങി വന്ന ലോറി, അതേ ദിശയിൽ വരികയായിരുന്ന ആന്റണിയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ മുന്നിലേക്ക് തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.

നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം ഡയനോവ ലാബിലെ കളക്ഷൻ ഏജന്റായിരുന്നു ആന്റണി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.