തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചാല്ലിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ .നുളളിയോട് തടപ്പരിയത്ത് വീട്ടിൽ അശോക കുമാറിൻ്റെ മകൻ ഉണ്ണിയെന്ന ശ്രീജിത്താണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 9 ഓളം കഞ്ചാവ് ചെടി ടെറസിൽ നിന്നും ആര്യൻക്കോട് പോലീസ് കണ്ടെടുത്തത് .
പ്രതിക്കെതിരെ എൻ.ഡി. പി.എസ് വകുപ്പ് ചുമത്തിയിട്ടുണ്ട്. ചെമ്പൂർ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന തർക്കത്തിൽ പ്ലസ് 2 വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയുമാണ് അറസ്റ്റിലായ ശ്രീജിത്ത് . ഈ കേസിന് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടെ സംശയം തോന്നിയാണ് തെരച്ചിൽ നടത്തിയത്.
നേരത്തെ വിദ്യാർഥിയെ കുത്തിയ കേസിൽ രണ്ടും മൂന്നും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തിരിന്നു. ഇതിൻ്റെ വൈരാഗ്യത്തിന് ഇയാളുടെ സുഹൃത്തുക്കൾ ആര്യൻക്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ 2 പേരെ പോലീസ് പിടികൂടിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ രണ്ട് കേസുകൾക്കായി കോടതിയിൽ ഹാജരാക്കും.
ALSO READ:കൂട്ടബലാത്സംഗത്തിന് ഇരയായി 8 വയസുകാരി; പ്രായപൂർത്തിയാകാത്ത പ്രതികള്‍ പിടിയിൽ