കോഴിക്കോട്: താമരശേരിയില്‍ നടുറോഡിൽ കത്തി വീശി അതിക്രമം കാണിച്ച യുവാക്കളില്‍ ഒരാള്‍ അറസ്റ്റില്‍. താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളുടെ സുഹൃത്ത് ആറംങ്ങോട് സ്വദേശി സുനന്ദ് എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇന്ന് (സെപ്‌റ്റംബര്‍ 29) രാവിലെയാണ് സംഭവം. താമരശ്ശേരി ഭാഗത്ത് നിന്ന് പരപ്പന്‍പൊയിലിലേക്ക് പോവുകയായിരുന്ന കാറും യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ തമ്മില്‍ ഉരസിയത് ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കത്തിന് കാരണമായി. ഇതിന് പിന്നാലെയാണ് യുവാക്കള്‍ കത്തിയെടുത്ത് കാറിലുള്ളവര്‍ക്ക് നേരെ തിരിഞ്ഞത്. നാട്ടുകാര്‍ ഇടപെട്ടാണ് സംഘർഷം ഇല്ലാതാക്കിയത്.