ETV Bharat / crime

ഷെയര്‍ മാര്‍ക്കറ്റിന്‍റെ പേരില്‍ തട്ടിപ്പ്; 32 ലക്ഷത്തിലധികം കവര്‍ന്നു; ഒരാള്‍ അറസ്റ്റില്‍ - പത്തനംതിട്ടയില്‍ തട്ടിപ്പ്

കൂടുതല്‍ ലാഭം വാഗ്‌ദാനം നല്‍കിയാണ് സിബിയെ തട്ടിപ്പിനിരയാക്കിയത്. ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനായി സിബിനല്‍കിയത് 32 ലക്ഷത്തിലധികം രൂപ

fraud  share market fraud play  ഷെയര്‍ മാര്‍ക്കറ്റിന്‍റെ പേരില്‍ തട്ടിപ്പ്  ഷെയര്‍മാര്‍ക്കറ്റ് തട്ടിപ്പ്  32 ലക്ഷം തട്ടി  പത്തനംതിട്ടയില്‍ തട്ടിപ്പ്  young man arrested in the case of share market fraud play in pathanamthitta
അറസ്റ്റിലായ പ്രതി അജീഷ് ബാബു(42)
author img

By

Published : Jul 29, 2022, 8:23 PM IST

പത്തനംതിട്ട: ഷെയര്‍ മാര്‍ക്കറ്റിന്‍റെ പേരില്‍ തട്ടിപ്പ് നടത്തി 32 ലക്ഷത്തിലധികം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പുറമറ്റം പടുതോട് കാവുങ്കല്‍ കെ.എസ്. അജീഷ് ബാബുവാണ് (42) അറസ്റ്റിലായത്. പുറമറ്റം കവുങ്ങും പ്രയാര്‍ ചിറക്കടവ് സിബി കുട്ടപ്പനാണ് തട്ടിപ്പിനിരയായത്.

കേസിലെ ഇടനിലക്കാരായ രണ്ട് പേര്‍ ഒളിവില്‍. വെള്ളിയാഴ്‌ചയാണ് അജീഷ്‌ ബാബുവിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരേ നാട്ടുകാരായ പ്രതിയും തട്ടിപ്പിനിരയായ സിബിയും ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നവരാണ്. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം മുതലെടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭവിഹിതം നേടി തരാമെന്ന് പറഞ്ഞാണ് അജീഷ് സിബിയെ സ്വാധീനിച്ചത്. തുടര്‍ന്ന് ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനെന്ന വ്യാജേന സിബിയില്‍ നിന്ന് 32 ലക്ഷത്തില്‍ അധികം രൂപയാണ് അജീഷ് ആവശ്യപ്പെട്ടത്. 2017 സെപ്‌തംബര്‍ മുതല്‍ 2020 നവംബര്‍ 27 വരെ സിബിയുടെ ഫെഡറല്‍, സൗത്ത് ഇന്ത്യന്‍ ബാങ്കുകളിലുള്ള അക്കൗണ്ടില്‍ നിന്നും സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ വെണ്ണിക്കുളത്തെ ശാഖയിലെ ബാബുവിന്‍റെ അക്കൗണ്ടിലേക്കാണ് രണ്ട് തവണകളിലായി 3294000 രൂപ കൈമാറിയത്.

എന്നാല്‍ ലാഭവിഹിതമൊന്നും തിരികെ ലഭിക്കാതായതോടെ താന്‍ കബളിപ്പിക്കപ്പെട്ടെന്ന് സിബിക്ക് മനസിലായത്. തുടര്‍ന്ന് കോയിപ്രം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് സിബി കൈപറ്റിയ പണം അജീഷ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച കാര്യമറിഞ്ഞത്. സിബിയുമായി പ്രതി നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശം ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തിയിട്ടുമുണ്ട്.

പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. വിശദമായി ചോദ്യം ചെയ്ത പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പണം നല്‍കാനായി സിബിയെ പ്രേരിപ്പിച്ച അജീഷിന്‍റെ കൂട്ടാളികളാണ് ഒളിവില്‍ പോയത് ഇവര്‍ക്കായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അനൂപ്, സിപിഓമാരായ സാജന്‍, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

also read:അമേരിക്കയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിവാഹ തട്ടിപ്പ്; ഇരയായത് എട്ട് പേര്‍; ഞെട്ടിക്കുന്ന വിവരങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.