ETV Bharat / crime

വിവാഹ മോചന കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്‌ജിക്ക് മുന്നിൽ വിഷം കഴിച്ച് അഭിഭാഷക

author img

By

Published : May 12, 2022, 8:18 AM IST

വിചാരണക്കിടെ പ്രകോപിതയായ രാജശ്രീ തന്‍റെ ബാഗിൽ നിന്ന് വിഷമെടുത്ത് കുടിക്കുകയായിരുന്നു

women attempted to kill herself before the court  women lawyer's suicide attempt in court  വിവാഹമോചന കേസില്‍ വാദം കേള്‍ക്കിന്നതിനിടെ ജഡ്‌ജിക്ക് മുന്നിൽ വിഷം കഴിച്ച് അഭിഭാഷക
വിവാഹമോചന കേസില്‍ വാദം കേള്‍ക്കിന്നതിനിടെ ജഡ്‌ജിക്ക് മുന്നിൽ വിഷം കഴിച്ച് അഭിഭാഷക

ബാലസോർ(ഒഡിഷ) : വിവാഹ മോചന കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കക്ഷിയായ അഭിഭാഷക ജഡ്‌ജിക്ക് മുന്നിൽ വിഷം കഴിച്ചു. യുവതിയെ ഉടന്‍ തന്നെ ജില്ല ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില തൃപ്‌തികരമാണ്.

ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം 2009ലാണ് ബാലസോർ കോടതിയിലെ അഭിഭാഷകയായ രാജശ്രീ ബാരിക് ഇവിടെയുള്ള കുടുംബകോടതിയിൽ വിവാഹമോചനക്കേസ് ഫയൽ ചെയ്‌തത്. 2010 മുതൽ കേസ് കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ 13 വർഷമായി നിയമപോരാട്ടം നടത്തി വരികയായിരുന്നു ഇവര്‍.

Also Read യുവതിയുടെയും രണ്ട് മക്കളുടെയും മരണം; ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

വിചാരണയ്ക്കിടെ കോടതിയില്‍ ഉയര്‍ന്ന ചില ചോദ്യങ്ങളിലും പരാമര്‍ശങ്ങളിലും പ്രകോപിതയായ രാജശ്രീ തന്‍റെ ബാഗിൽ സൂക്ഷിച്ച വിഷം കഴിക്കുകയായിരുന്നു. ബാലേശ്വർ കുടുംബ കോടതിയിലും സമാനമായ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.