ETV Bharat / crime

കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ; പ്രതിയെ പിടികൂടിയില്ല - crime news

യുവതി എറണാകുളം സെൻട്രൽ പൊലീസിന് പരാതി നൽകിയിട്ട് രണ്ട് മാസമായി. കേസെടുത്തെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നാണ് ആരോപണം.

woman raped kochi  allegation against police  rape in kochi  ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു  eranakulam central police  crime news  rape in kerala
കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; നടപടിയില്ലെന്ന് ആക്ഷേപം
author img

By

Published : Jun 7, 2021, 9:05 PM IST

എറണാകുളം : കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയില്ലെന്ന് ആക്ഷേപം. യുവതി എറണാകുളം സെൻട്രൽ പൊലീസിന് പരാതി നൽകിയിട്ട് രണ്ട് മാസമായി. കേസെടുത്തെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നാണ് ആരോപണം.

പ്രതിയായ തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. തൃശൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് നിലവിലുണ്ട്.

Also Read:പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടു; പ്രതികളെ തേടി പൊലീസ്

അതേസമയം പ്രതി മാർട്ടിൻ ജോസഫ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിയും കണ്ണൂർ സ്വദേശിയായ യുവതിയും ഒരു വർഷത്തോളമായി കൊച്ചിയിൽ ഒരുമിച്ച് കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതി മാർക്കറ്റിംഗ് രംഗത്തും ഇരയായ യുവതി മോഡലിംഗ് മേഖലയിലും ജോലി ചെയ്ത് വരികയായിരുന്നു.

ഇതിനിടയിൽ ഇരുവരും സാമ്പത്തിക ഇടപാടിന്‍റെ പേരിൽ തെറ്റി. തുടർന്നാണ് പരാതിക്ക് കാരണമായ സംഭവങ്ങൾ ഉണ്ടായെതെന്ന് പൊലീസ് പറയുന്നു. ഉപദ്രവത്തെ തുടർന്ന് ഫ്ളാറ്റിൽനിന്ന് പോകാൻ ശ്രമിച്ചെങ്കിലും പ്രതി അനുവദിച്ചില്ലെന്ന് യുവതി വ്യക്തമാക്കുന്നു. ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിനും ഇരയാക്കി.

Also Read:പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചതായി പരാതി

പ്രതി തന്‍റെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചതായും യുവതി പറയുന്നു. ഫ്ലാറ്റിൽ നിന്നും പ്രതിയുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ യുവതി വീട്ടിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇതോടെ മാര്‍ട്ടിന്‍ ഒളിവില്‍പോയി. ഇയാൾക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.