ETV Bharat / crime

കൊടുങ്ങല്ലൂരില്‍ യുവാവിന്‍റെ വെട്ടേറ്റ വീട്ടമ്മ മരണപ്പെട്ടു - തശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവ് വീട്ടമ്മയെ തടഞ്ഞു നിര്‍ത്തി വെട്ടി

ഗുരുതര പരിക്കുകളോടെ ചികിത്സിലായിരുന്ന റിന്‍സിയാണ് മരണപ്പെട്ടത്. റിന്‍സിയെ വെട്ടിയ യുവാവിനായുള്ള തിരച്ചല്‍ പൊലീസ് ഊര്‍ജിതമാക്കി.

kodungaloor murder  woman hacked to death in trissure in kodungallore  തശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവ് വീട്ടമ്മയെ തടഞ്ഞു നിര്‍ത്തി വെട്ടി  കൊടുങ്ങല്ലൂരിലെ കൊലപാതകം
കൊടുങ്ങല്ലൂരില്‍ യുവാവിന്‍റെ വെട്ടേറ്റ വീട്ടമ്മ മരണപ്പെട്ടു
author img

By

Published : Mar 18, 2022, 3:08 PM IST

തൃശൂര്‍: മക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ അക്രമിയുടെ വെട്ടേറ്റ് ആശുപത്രിയിലായ വീട്ടമ്മ മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്പിൽ നാസറിൻ്റെ ഭാര്യ റിൻസിയാണ് (30) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് യുവാവ് റിന്‍സിയെ ആക്രമിച്ചത്.

ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. കേരളവർമ്മ ഹയർ സെക്കൻഡടറി സ്കൂളിന് സമീപത്തെ തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിൻസി. റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് വീട്ടമ്മയെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു.
അതു വഴി വന്ന രണ്ട് മദ്രസ അദ്ധ്യാപകർ ബഹളം വെച്ചതിനെ തുടർന്നാണ് അക്രമി പിൻവാങ്ങിയത്.

തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (18.03.2022) രാവിലെയാണ് റിന്‍സി മരണപ്പെട്ടത്. റിന്‍സിയെ ആക്രമിച്ച യുവാവിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

ALSO READ: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മൊബൈൽ ഫോൺ കവർന്ന ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.