ചണ്ഡിഗഢ്: മകളെ കൊലപ്പെടുത്തിയതിന് ശേഷം അമ്മ തൂങ്ങി മരിച്ചു. പഞ്ചാബിലെ ഹോഷിയാർപൂര്‍ സ്വദേശിയായ കുല്‍വീന്ദര്‍ സിങിന്‍റെ ഭാര്യ വിദ്യാദേവിയാണ്(37) മരിച്ചത്. മകള്‍ രചനയെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതിന് ശേഷമാണ് അമ്മയുടെ ആത്മഹത്യ.
ചൊവ്വാഴ്‌ചയാണ് സംഭവം. മകളെ കൊലപ്പെടുത്തിയതിന് ശേഷം 9 വയസുകാരനായ മകന്‍ വനരാജിനെയും കൊല്ലാന്‍ ശ്രമം നടത്തി. എന്നാല്‍ മകന്‍ ഓടി രക്ഷപ്പെട്ടു. രണ്ട് മക്കളുടെ കണ്ണ് കെട്ടിയിട്ടു. തുടര്‍ന്ന് മകളെ വീടിന് മുകളിലെ വാട്ടര്‍ ടാങ്കിലേക്ക് എറിയുകയായിരുന്നു.
മകന്‍ വനരാജിനെ കഴുത്തില്‍ കുരുക്കിട്ട് ഫാനില്‍ കെട്ടി തൂക്കി. എന്നാല്‍ കഴുത്തിലെ കുരുക്ക് നവരാജ് അഴിച്ച് മാറ്റാന്‍ കഴിഞ്ഞു. അപ്പോഴാണ് അമ്മ വീടിന്‍റെ സീലിങ് ഹുക്കില്‍ തൂങ്ങി മരിച്ചത് കണ്ടത്.
നവരാജ് ഉടന്‍ തന്നെ വാട്ടര്‍ ടാങ്കിനടുത്തെത്തി സഹോദരിയെ പുറത്തെടുത്തു. അപ്പോഴേക്കും രചന മരിച്ചിരുന്നു. അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാദേവിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും വിഷാദ രോഗത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നെന്നും ഹോഷിയാർപൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പൽവീന്ദർ സിംഗ് പറഞ്ഞു.
also read: തന്നോട് സംസാരിക്കുന്നില്ല, 46 കാരന്‍ കൗമാരക്കാരിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് കൊലപ്പെടുത്തി