ETV Bharat / crime

വീട്ടിൽ അതിക്രമിച്ച് കയറി സ്‌ത്രീയെ ആക്രമിച്ചയാൾ അറസ്റ്റിൽ

മണിമല ചെറുവള്ളി സ്വദേശി മാത്യുവാണ് അറസ്റ്റിലായത്. നവംബർ 15നാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി സ്‌ത്രീയെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തത്.

woman assaulted in kottayam  man arrested in woman assaulted case  സ്‌ത്രീയെ അക്രമിച്ചയാൾ അറസ്റ്റിൽ  വീട്ടിൽ കയറി സ്‌ത്രീയെ ആക്രമിച്ചയാൾ അറസ്റ്റിൽ  സ്‌ത്രീയെ അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ  മണിമല പൊലീസ്  വീട്ടിൽ അതിക്രമിച്ചു കയറി സ്‌ത്രീയെ ആക്രമിച്ചു  സ്‌ത്രീയെ ദേഹോപദ്രവം ഏൽപ്പിച്ചയാൾ അറസ്റ്റിൽ  kottayam crime news  kottayam latest news  മണിമല ചെറുവള്ളി  മണിമല കോട്ടയം  woman assaulted man arrested in kottayam
വീട്ടിൽ അതിക്രമിച്ച് കയറി സ്‌ത്രീയെ അക്രമിച്ചയാൾ അറസ്റ്റിൽ
author img

By

Published : Nov 17, 2022, 7:37 PM IST

കോട്ടയം: മണിമലയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്‌ത്രീയെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌ത പ്രതിയെ മണിമല പൊലീസ് അറസ്റ്റ് ചെയ്‌തു. മണിമല ചെറുവള്ളി സ്വദേശി മാത്യുവിനെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. നവംബർ 15ന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അക്രമം നടത്തിയത്.

മദ്യപിച്ച ശേഷം ബഹളം വച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആക്രമിച്ച വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ സ്‌ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന്, വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്ഐമാരായ വിജയകുമാർ, അനിൽകുമാർ, എഎസ്ഐ റോബി, സിപിഒമാരായ സാജുദ്ദീൻ, അജിത്ത്, രാജേന്ദ്രൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തത്. തുടർന്ന്, ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: ഞെട്ടിക്കുന്ന ദൃശ്യം: റോഡിൽ നിന്ന മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞ് യുവാവ്, പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.