ETV Bharat / crime

വിസ തട്ടിപ്പ്; 17 ലക്ഷം തട്ടിയ പ്രതി പിടിയിൽ - arrested

തളിപ്പറമ്പ് പയ്യന്നൂര്‍ നരിക്കാമള്ളില്‍ ഷൈജുവിന്‍റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നിമല്‍ ലക്ഷ്‌മണന്‍ (25)ആണ് അറസ്‌റ്റിലായത്.

പത്തനംതിട്ട  വിസ തട്ടിപ്പ്  visa fraud  Pathanamthitta  കോയിപ്രം  മാൾട്ട  നിമല്‍ ലക്ഷ്‌മണന്‍  തളിപ്പറമ്പ്  പയ്യന്നൂര്‍  കണ്ണൂർ സ്വദേശി  വിസ വാഗ്‌ദാനം നൽകി 17 ലക്ഷം തട്ടി  കണ്ണൂർ  arrested  KANNUR NEWS
വിസതട്ടിപ്പ് ; 17 ലക്ഷം തട്ടിയ പ്രതി പിടിയിൽ
author img

By

Published : Sep 19, 2022, 10:37 PM IST

പത്തനംതിട്ട: മാൾട്ട, ബൽഗേറിയ, ഖത്തർ, കമ്പോഡിയ എന്നിവിടങ്ങളിലേക്ക് ജോലി ഒഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച ശേഷം 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ കോയിപ്രം പൊലീസ് പിടികൂടി. തളിപ്പറമ്പ് പയ്യന്നൂർ നരിക്കാമള്ളിൽ ഷൈജുവിന്‍റെ വീട്ടിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന നിമൽ ലക്ഷ്‌മണനാണ്(25) അറസ്‌റ്റിലായത്. ഈ വർഷം ഏപ്രിൽ 11 മുതൽ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.

പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കൽ വീട്ടിൽ ഹരീഷ് കൃഷ്‌ണൻ (27) ആണ് പരാതിക്കാരൻ. ഹരീഷിന്‍റെയും മറ്റും ഉടമസ്ഥതയിൽ വെണ്ണിക്കുളത്ത് പ്രവർത്തിക്കുന്ന 'ഡ്രീം ഫ്യൂച്ചർ കൺസൾട്ടൻസ് 'എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്. മാൾട്ടയിലേക്ക് 25,000 രൂപ വീതം നാല് ലക്ഷം രൂപയും, ബൾഗേറിയയിലേക്ക് അഞ്ച് ലക്ഷം രൂപയും, ഖത്തറിലേക്ക് 25,000 രൂപയും, കമ്പോഡിയയിലേക്ക് 8,10,000 രൂപയും ഉൾപ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 17,35,000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്. തുടർന്ന് വിസ ലഭ്യമാക്കുകയോ, തുക തിരികെ നൽകുകയോ ചെയ്‌തില്ല.

ഈ രാജ്യങ്ങളിലേക്ക് ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്‍റെ അക്കൗണ്ട് ഉള്ള സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും പ്രതി നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പല തവണകളായി അയക്കുകയായിരുന്നെന്ന് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായി. സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയുടെ ഫോൺ നെറ്റ്‌വർക്ക് പരിശോധിച്ചപ്പോൾ കണ്ണൂർ ഇരിക്കൂർ പുളിക്കരുമ്പയിൽ ഇയാൾ ഉണ്ടെന്ന് മനസിലായി.

തുടർന്ന് പൊലീസ് പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്‌തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, പിന്നീട് അറസ്‌റ്റ് രേഖപ്പെടുത്തി. ഇയാൾ സമാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ പറഞ്ഞു.

പ്രതി തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്‌പെക്‌ടർ സജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ സുരേഷ് കുമാർ, മധു, എസ് സി പി ഒ സുധീൻ ലാൽ എന്നിവരാണുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.