ETV Bharat / crime

മെഡിക്കൽ കോളജ് കൗൺസിലറുടെ ഓഫിസിലേക്ക് മഹിള മോർച്ച നടത്തിയ മാർച്ചിൽ സംഘര്‍ഷം

മെഡിക്കൽ കോളജ് കൗൺസിലർ ഡി ആർ അനിലിന്‍റെ ഓഫിസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിലാണ് അക്രമം. 20 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബിജെപി നടത്തിയ മാർച്ചിൽ അക്രമം  Violence in the BJPs march thiruvananthapuram  medical college councillor office bjp march  bjp march in thiruvananthapuram  bjp march to medial college councillor office  മെഡിക്കൽ കോളജ് കൗൺസിലർ ഓഫിസിലേക്ക് ബിജെപി മാർച്ച്  മെഡിക്കൽ കോളജ് കൗൺസിലറുടെ ഓഫിസിലേക്ക് മാർച്ച്  മെഡിക്കൽ കോളജ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ്  ബിജെപി മഹിള മോർച്ച പ്രവർത്തകർ  ബിജെപി മാർച്ചിൽ സംഘർഷം  ബിജെപി മാർച്ചിൽ അക്രമം  തിരുവനന്തപുരം ബിജെപി മാർച്ചിൽ സംഘർഷം  ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ്  ബിജെപി പ്രവർത്തകർ  ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച്  ബിജെപി മാർച്ച് തിരുവനന്തപുരം
ബിജെപി-മഹിള മോർച്ച മാർച്ചിൽ അക്രമം
author img

By

Published : Dec 19, 2022, 2:47 PM IST

Updated : Dec 19, 2022, 4:01 PM IST

മഹിള മോർച്ച മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രധാന കവാടത്തിലെ ചില്ല് ബിജെപി മഹിള മോർച്ച പ്രവർത്തകർ അടിച്ചു തകർത്തു. മെഡിക്കൽ കോളജ് കൗൺസിലർ ഡി ആർ അനിലിന്‍റെ ഓഫിസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിലാണ് ആക്രമണം നടന്നത്. പ്രകടനവുമായെത്തിയ 75ഓളം ബിജെപി പ്രവർത്തകർ ആദ്യം കയ്യിൽ കരുതിയിരുന്ന കരിഓയിൽ ഒഴിക്കുകയും ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്‌തു.

തുടർന്ന്, നടന്ന ഉന്തുംതള്ളലിനുമിടയിൽ ഓഫിസിലെ ഗ്ലാസ് ഡോർ തകരുകയായിരുന്നു. പ്രവർത്തകരെ ബലമായി പിടിച്ചു മാറ്റിയ പൊലീസ് 20 പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനെതിരെയുളള വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ഡെപ്യൂട്ടി മേയർ പി കെ രാജു, ഡി ആർ അനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. എന്നാൽ തനിക്ക് അവിടെ ഓഫിസ് ഇല്ലെന്ന് ഡി ആർ അനിൽ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പ്രകടനം നടത്തി.

Last Updated : Dec 19, 2022, 4:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.