ETV Bharat / crime

ആട് വഴിതെറ്റി അയൽവാസിയുടെ വീട്ടിൽ കയറി ; യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു, ബിജെപി നേതാവ് അടക്കം 22 പേർക്കെതിരെ കേസ്

കൊല്ലപ്പെട്ട മുസ്‌തഖീമിന്‍റെ ആട് അയൽവാസിയായ സന്ദീപിന്‍റെ വീട്ടിലേക്ക് വഴിതെറ്റി കയറിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

UTTAR PRADESH  BHADOHI  MOB ATTACK  BJP LEADER  21 OTHERS BOOKED  ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു  ബിജെപി നേതാവ്  ആട് വഴിതെറ്റി അയൽവാസിയുടെ വീട്ടിൽ കയറി  മുസ്‌തഖീ  ആട്
ആട് വഴിതെറ്റി അയൽവാസിയുടെ വീട്ടിൽ കയറി; യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു, ബിജെപി നേതാവ് ഉൾപ്പടെ 22 പേർക്കെതിരെ കേസ്
author img

By

Published : Sep 8, 2022, 1:52 PM IST

ഭദോഹി (ഉത്തർ പ്രദേശ്) : ഉത്തർ പ്രദേശിലെ ഭദോഹിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പടെ 22 പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഏഴുപേരെ കസ്‌റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബിജെപി നേതാവും നഗർ പാലിക ചെയർമാനുമായ അശോക് കുമാർ ജയ്‌സ്വാൾ ഉൾപ്പെടെയുള്ള സംഘമാണ് യുവാവിനെ മർദ്ദിച്ചത്.

കത്ര ബസാറിലെ റസൂലിയത്ത് ഖാൻ സ്വദേശി മുസ്‌തഖീമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച (6-9-2022) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. മുസ്‌തഖീമിന്‍റെ ഒരു ആട് അയൽവാസിയായ സന്ദീപിന്‍റെ വീട്ടിലേക്ക് വഴിതെറ്റി കയറിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ചൊവ്വാഴ്‌ച രാത്രി വീട്ടിൽ ഉറങ്ങി കിടന്ന മുസ്‌തഖീമിനെ ജയ്‌സ്വാളും കൂട്ടാളികളും ചേർന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്ന് ഭദോഹി പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെയുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് മുസ്‌തഖീം മരണപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.