ETV Bharat / crime

മൃതദേഹം കണ്ടെത്തിയത് ടെറസില്‍ നിന്ന്; കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഉല്ലാസ് പന്തളത്തിന്‍റ ഭാര്യാപിതാവ് - ഉല്ലാസ് പന്തളം ഭാര്യയുടെ മരണം

ആശയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും കുടുംബപ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും പിതാവ് ശിവാന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ullas panthalam  ullas panthalam wife asha death  ullas panthalam wife death her father response  ആശ  ഉല്ലാസ് പന്തളം  ഉല്ലാസ് പന്തളം ഭാര്യയുടെ മരണം  പന്തളം പൊലീസ്
ullas panthalam wife asha death
author img

By

Published : Dec 20, 2022, 1:33 PM IST

പത്തനംതിട്ട: നടന്‍ ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യപിതാവ്. തിങ്കളാഴ്‌ച വൈകുന്നേരം ഫോണില്‍ സംസാരിച്ചിരുന്നെന്നും പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും മരണപ്പെട്ട ആശയുടെ പിതാവ് ശിവാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യയെ വീടിന്‍റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയെ കാണാനില്ലെന്നറിയിച്ച് നടന്‍ പന്തളം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ ടെറസില്‍ ഷീറ്റിട്ട ഭാഗത്തായി ആയിരുന്നു ആശയുടെ മൃതദേഹം.

ഇവിടെ തുണികള്‍ ഉണങ്ങാന്‍ വിരിച്ചിട്ടിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാവാം ഉല്ലാസ് പന്തളം വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. വിദേശത്തായിരുന്ന ഉല്ലാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ തിരികെയെത്തിയത്.

തിങ്കളാഴ്‌ച ഉല്ലാസും ഭാര്യ ആശയും തമ്മിൽ ചെറിയ പിണക്കം ഉണ്ടായതായി അന്വേഷണ സംഘം വ്യക്തമാക്കി. രാത്രിയിൽ ആശ മക്കൾക്കൊപ്പം വീടിന്റെ മുകൾനിലയിലെ മുറിയിൽ കിടക്കാൻ പോയി എന്നാണ് ഉല്ലാസ്‌ കരുതിയത്. എന്നാൽ കുറച്ചു സമയം കഴിഞ്ഞ് മുകൾനിലയിലെ മുറിയിൽ എത്തിയപ്പോൾ ഭാര്യയെ കുട്ടികൾക്കൊപ്പം കണ്ടില്ല.

വീട്ടിലെ മറ്റുമുറികളിലും പരിസരങ്ങളിലും എല്ലാം തിരഞ്ഞെങ്കിലും ആശയെ കാണാതെ വന്നത്തോടെയാണ് വിവരം പൊലീസിൽ അറിയിച്ചതെന്നാണ് വിവരം. ആശയുടെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

More Read: നടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ വീടിനുള്ളില്‍ മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.