കോട്ടയം: രണ്ട് കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എരുമേലി ചേനപ്പാടിയിലാണ് സംഭവം. കോട്ടയം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ചേനപ്പാടി പൈക്കാട്ട് സച്ചു സത്യൻ (22), എരുമേലി പ്രപ്പോസ് കിഴക്കേപ്പറമ്പിൽ ഷിന്‍റോ ഷാജി (19) എന്നിവരാണ് അറസ്റ്റിലായത്.
സച്ചുവിന്‍റെ വീട്ടിൽ നിന്നുമാണ് 1.761 കിലോ കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ പൊലീസ് മഫ്‌തി വേഷത്തിൽ ഇവരെ സമീപിക്കുകയും കഞ്ചാവ് എടുത്തു കൊണ്ട് വരുന്നതിനിടെ പിടികൂടുകയുമായിരുന്നു. കുതറി ഓടാൻ ശ്രമിച്ച ഷിന്‍റോ ഷാജിയെ പൊലീസ് ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ത്രാസ്, വലിക്കാൻ പ്രത്യേകമായി ഉപയോഗിച്ചിരുന്ന പൈപ്പ് എന്നിവയും കണ്ടെടുത്തു.
Also read: കല്ലമ്പലത്ത് വാഹന പരിശോധനക്കിടെ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ