ETV Bharat / crime

യുവാക്കളുടെ തിരോധാനം, സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തം - മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ യുവാക്കളെ കാണാനില്ല

മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ യുവാക്കളെ കാണാതായിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

യുവാക്കളുടെ തിരോധാനം, സി.ബി.ഐ അന്വേഷണം വേണം
കാണാതായസ്റ്റീഫനും മുരുകേശനും
author img

By

Published : Mar 30, 2022, 1:13 PM IST

പാലക്കാട്: മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ യുവാക്കളെ കാണാതായിട്ട് രണ്ട് വര്‍ഷം. ചപ്പക്കാട് കോളനിയലെ മുരുകേശന്‍, സ്റ്റീഫന്‍ എന്നിവരെയാണ് 2021 ഓഗസ്റ്റ് 30 മുതല്‍ കാണാതായത്. കേരളത്തിലെ അന്വേഷണങ്ങള്‍ക്ക് ശേഷം പാലക്കാട് ജില്ല പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

മേഖലയിലെ വനങ്ങളിലും ജലാശയങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. കാണാതാവുന്നതിന് മുമ്പ് സ്റ്റീഫന്‍ ജോലി ചെയ്യുന്ന തെങ്ങിന്‍ തോപ്പിലേക്ക് പോകുന്നത് കണ്ട പ്രദേശവാസികളുണ്ട്. അതിനുശേഷം സ്റ്റീഫനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

also read: വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി

യുവാക്കള്‍ കൊല്ലപ്പെട്ടതാവാമെന്ന സംശയം നിലനില്‍ക്കെ ചപ്പക്കാട് ആലാംപാറയില്‍ നിന്നും ഫെബ്രുവരി 12ന് ഒരു തലയോട്ടി ലഭിച്ചിരുന്നു. ഇതിന്‍റെ ഡി.എന്‍.എ പരിശോധനാഫലം ഇതുവരെയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ സി.ബി.ഐ ഇടപെടണമെന്ന ആവശ്യം ഉയരുമ്പോഴും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.