ജയ്‌പൂർ: രാജസ്ഥാനിലെ ഭിൽവാരയില്‍ പട്രോളിംഗ് സംഘത്തിന് നേരെ മയക്കുമരുന്ന് കടത്തുകാര്‍ വെടിയുതിർത്തു. രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കോട്ട്ഡി, റൈക പൊലീസ് സ്റ്റേഷൻ പരിധികളില്‍ പൊലീസ് സംഘങ്ങൾ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
രണ്ട് വാഹനങ്ങളിലായി വന്ന കള്ളക്കടത്തുകാർ പൊലീസ് സംഘങ്ങൾക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു. വെടിയേറ്റ പൊലീസുകാർ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
ഓംകാർ റൈക, പവൻ ചൗധരി എന്നിവരാണ് മരിച്ച പൊലീസുകാർ. പ്രതികളെ കണ്ടുപിടിക്കാൻ പൊലീസ് സംഘങ്ങള്‍ക്ക് നിര്‍ദേശം നൽകിയതായി ഭിൽവാര എസ് പി വികാസ് ശർമ പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട പൊലീസുകാർക്ക് രക്തസാക്ഷി പദവി നൽകണമെന്നും അതുവരെ പോസ്റ്റ്‌മോർട്ടം നടത്തില്ലെന്നും അജ്മീർ എംപി ഭഗീരഥ് ചൗധരി പറഞ്ഞു.