ETV Bharat / crime

50 കോടി വില വരുന്ന മയക്കുമരുന്നുമായി വിദേശ പൗരന്മാര്‍ പിടിയില്‍ ; കുരുങ്ങിയത് റവന്യൂ ഇന്‍റലിജന്‍സിന്‍റെ വലയില്‍

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിപണിയില്‍ അമ്പത് കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് വിദേശ പൗരന്മാര്‍ പിടിയില്‍, കുടുക്കിയത് റവന്യൂ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ ഇടപെടലില്‍

foreign nationals  Mumbai international Airport  Mumbai  drugs  Revenue intelligence  അമ്പത് കോടി രൂപ  മുംബൈ  റവന്യു  വിപണി  പൗരന്മാര്‍  വിദേശ പൗരന്മാര്‍  അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ  മഹാരാഷ്‌ട്ര
അമ്പത് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി വിദേശ പൗരന്മാര്‍ പിടിയില്‍; കുരുങ്ങിയത് റവന്യു ഇന്‍റലിജന്‍സിന്‍റെ വലയില്‍
author img

By

Published : Nov 27, 2022, 10:36 PM IST

മുംബൈ (മഹാരാഷ്‌ട്ര) : മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാര്‍ അറസ്‌റ്റില്‍. എട്ട് കിലോ ഹെറോയിനുമായി എത്തിയ ഇവരെ റവന്യൂ ഇന്‍റലിജന്‍സ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്‌ട്ര വിപണിയില്‍ 50 കോടി രൂപ വില വരും.

രണ്ട് യാത്രക്കാര്‍ മയക്കുമരുന്ന് കടത്തിനായി മുംബൈയിലേക്ക് വരാനൊരുങ്ങുന്നതായി അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് റവന്യൂ ഇന്‍റലിജന്‍സ് വിഭാഗം ഇവര്‍ക്കായി വിരിച്ച വലയില്‍ ഇവര്‍ കുരുങ്ങുകയായിരുന്നു. കസ്‌റ്റഡിയിലെടുത്ത ഇവര്‍ ആദ്യം കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. എന്നാല്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റസമ്മതം നടത്തി.

അമ്പത് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി വിദേശ പൗരന്മാര്‍ പിടിയില്‍

തുടര്‍ന്ന് ഇരുടെ ലഗേജില്‍ നിന്ന് നാല് കിലോയുടെ രണ്ട് പൊതികളിലായി മാറ്റി സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. പരിശോധനയില്‍ ഇത് ഹെറോയിനാണെന്ന് തെളിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.