കൊല്ലം: ശാസ്താംകോട്ടയിൽ 40 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. മേഖലയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
ശാസ്‌താകോട്ടയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടക്കുന്നതായി റൂറല്‍ എസ് പി യ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടാനായത്. പുതിയകാവില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവുമായെത്തിയത്. ചെറിയ കെട്ടുകളാക്കി പാക്ക് ചെയ്‌ത നിലയിലായിരുന്നു കഞ്ചാവ്.
ശാസ്‌താം കോട്ട, കുണ്ടറ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തെ അടുത്തക്കാലത്തുണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
also read: തീക്കോയി മംഗളഗിരിയില്‍ കഞ്ചാവ് വേട്ട