ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഘം ചേര്‍ന്ന് ഇരുപത്തിയഞ്ചുകാരിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മൂന്ന് യുവതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നവംബര്‍ 4നാണ് കേസിനാസ്‌പദമായ സംഭവം. 18 നും 22 നും ഇടയില്‍ പ്രായമുള്ളവര്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നവംബര്‍ നാലിനാണ് കേസിനാസ്‌പദമായ സംഭവം. നഗരത്തിലെ ഒരു കീടനാശിനി കടയിലെ ജീവനക്കാരിയായ പ്രിയ വെര്‍മയ്‌ക്കെതിരായാണ് ആക്രമണം ഉണ്ടായത്. പെട്ടെന്നുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദനം.
-
उड़ता इंदौर.. नशे में धुत्त लड़कियों का पब के बाहर मारपीट का वायरल वीडियो @IndoreCollector @hariips @drnarottammisra pic.twitter.com/jcSKohDEve
— Brajesh Rajput (@brajeshabpnews) November 7, 2022 " class="align-text-top noRightClick twitterSection" data="
">उड़ता इंदौर.. नशे में धुत्त लड़कियों का पब के बाहर मारपीट का वायरल वीडियो @IndoreCollector @hariips @drnarottammisra pic.twitter.com/jcSKohDEve
— Brajesh Rajput (@brajeshabpnews) November 7, 2022उड़ता इंदौर.. नशे में धुत्त लड़कियों का पब के बाहर मारपीट का वायरल वीडियो @IndoreCollector @hariips @drnarottammisra pic.twitter.com/jcSKohDEve
— Brajesh Rajput (@brajeshabpnews) November 7, 2022
പ്രിയ വെര്‍മയെ പ്രതിയായ യുവതികള്‍ ചേര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്‌തു. അവരുടെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ എറിഞ്ഞുപൊട്ടിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷം വിട്ടയച്ചു.
അതേസമയം യുവതിയെ നാല് പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. സംഭവത്തില്‍ നാലാമത്തെയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എംഐജി പൊലീസ് അറിയിച്ചു.