ETV Bharat / crime

പട്ടാപ്പകൽ മോഷണശ്രമം: തടയാനെത്തിയവർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി

ഇന്നലെ(22.08.2022) ഉച്ചയ്‌ക്ക് 12 മണിയോടെ ഇടപ്പഴഞ്ഞി സിഎസ്എം നഗറിലെ വീട്ടിൽ അത്രിക്രമിച്ച് കയറാൻ ശ്രമിച്ച അക്രമികൾ അയൽവാസിയേയും പൊലീസിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. അക്രമികൾക്കായുള്ള പൊലീസ് അന്വേഷണം തുടരുന്നു

gun attack in Thiruvananthapuram  പട്ടാപ്പകൽ മോഷണശ്രമം  മോഷണശ്രമം തിരുവനന്തപുരം  പട്ടാപ്പകൽ മോഷണശ്രമം തോക്ക് ചൂണ്ടി ഭീഷണി  തോക്ക് ചൂണ്ടി ഭീഷണി  പൊലീസിനു നേരെ തോക്ക് ചൂണ്ടി ഭീഷണി  വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച് അക്രമികൾ  അയൽവാസിയേയും പൊലീസിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷ്‌ടാക്കൾ  ഇടപ്പഴഞ്ഞിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മോഷണശ്രമം  തോക്കുമായി എത്തി മോഷണശ്രമം  തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണശ്രമം  theft attempt in idappazhanji thiruvananthapuram  theft attempt in thiruvananthapuram  theft attempt idappazhanji
പട്ടാപ്പകൽ മോഷണശ്രമം: തടയാനെത്തിയവർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി
author img

By

Published : Aug 23, 2022, 1:59 PM IST

തിരുവനന്തപുരം: ഇടപ്പഴഞ്ഞിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മോഷണശ്രമം. ഇന്നലെ(22.08.2022) ഉച്ചയ്‌ക്ക് 12 മണിയോടെ ഇടപ്പഴഞ്ഞി സിഎസ്‌എം നഗറിലെ വീട്ടിലാണ് രണ്ട് പേർ തോക്കുമായി എത്തി മോഷണശ്രമം നടത്തിയത്. മലയിന്‍കീഴ് ഗേള്‍സ് ഹൈസ്‌കൂളിലെ പ്രഥമാധ്യാപിക സിന്ധുവിന്‍റെ വീട് കുത്തിത്തുറക്കാനായിരുന്നു മോഷ്‌ടാക്കളുടെ ശ്രമം.

പൊലീസിന് നേരെ തോക്ക് ചൂണ്ടി അക്രമികൾ

സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ ഡ്രൈവര്‍ ലാല്‍ ഓടിയെത്തി അക്രമികളെ ചോദ്യം ചെയ്യുകയും സ്‌കൂട്ടറിന്‍റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്‌തതോടെ അക്രമികളിലൊരാള്‍ തോക്കു ചൂണ്ടി ലാലിനെ ഭീഷണിപ്പെടുത്തി. തുടർന്ന് ലാൽ ഓടി രക്ഷപ്പെട്ടതോടെ അക്രമികള്‍ സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ട് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പിന്നാലെ, ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതോടെ അക്രമികൾക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.

തുടർന്ന്, ശ്രീകണ്‌ഠേശ്വരത്തിനു സമീപം സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ അക്രമികളുടെ വാഹനം പൊലീസ് കണ്ടെത്തി. എന്നാൽ പൊലീസിന് നേരെയും തോക്ക് ചൂണ്ടി അക്രമികൾ അവിടെ നിന്നും രക്ഷപ്പെട്ടു. വാഹനത്തിന്‍റെ താക്കോല്‍ നഷ്‌ടപ്പെട്ടതിനാലാണ് സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ കയറിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

വാഹനം മോഷ്‌ടിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. തോക്ക് ചൂണ്ടുമ്പോള്‍ പൊലീസ് ഓടിമാറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മോഷണശ്രമം നടന്ന വീട്ടില്‍ ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.

Also read: ആദ്യം പ്രാർഥന, പിന്നാലെ മോഷണശ്രമം, പക്ഷേ പണിപാളി, വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.