ETV Bharat / crime

കോണ്‍ഗ്രസ് നേതാവ് എം.ബി പാട്ടീലിന്‍റെ വസതിയില്‍ മോഷണം; വീട്ടുവേലക്കാരന്‍ അറസ്റ്റില്‍ - മോഷണ കേസില്‍ വീട്ടുവേലക്കാരന്‍ അറസ്റ്റില്‍

അഞ്ച് വര്‍ഷമായി പാട്ടീലിന്‍റെ വീട്ടിലെ ജോലിക്കാരനാണ് ജയന്ത്. മോഷണം പോയത് ലക്ഷകണക്കിന് രൂപയുടെ വിദേശ കറന്‍സിയും ബ്രാന്‍ഡഡ് വാച്ചുകളും

Theft at M B Patil house  former Karnataka Home Minister M B Patil  Theft at Sadashivnagar  കോണ്‍ഗ്രസ് നേതാവ് എം ബി പട്ടീലിന്‍റെ വസതിയില്‍ മോഷണം  മോഷണം  വീട്ടുവേലകാരന്‍ അറസ്റ്റില്‍  മോഷണ കേസില്‍ വീട്ടുവേലക്കാരന്‍ അറസ്റ്റില്‍  കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍
കോണ്‍ഗ്രസ് നേതാവ് എം.ബി പാട്ടീലിന്‍റെ വസതിയില്‍ മോഷണം; വീട്ടുവേലകാരന്‍ അറസ്റ്റില്‍
author img

By

Published : Aug 2, 2022, 4:29 PM IST

ബെംഗളൂരു: കര്‍ണാടക മുൻ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ബി പാട്ടീലിന്‍റെ വസതിയില്‍ മോഷണം നടത്തിയ വീട്ടുവേലക്കാരന്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ജയന്ത് ദാസാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ സദാശിവനഗറിലാണ് പാട്ടീലിന്‍റെ വസതി.

85 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും ആറ് ബ്രാൻഡഡ് വാച്ചുകളുമാണ് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് സദാശിവനഗർ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് പ്രതി പിടിയിലായത്. മോഷണത്തിന് ശേഷം ഒഡീഷയിലേക്ക് രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ ബെംഗളൂരുവില്‍ എത്തിച്ചു.

അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന് സദാശിവനഗർ പൊലീസ് അറിയിച്ചു.

also read: യുട്യൂബ് നോക്കി പഠനം, രാത്രി കവര്‍ച്ച; ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്‌ടിച്ച യുവാക്കള്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.