ഇടുക്കി: കഞ്ചാവ് മൊത്തവ്യാപാരം നടത്തിവന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ ഡാന്‍സാഫ് സംഘം ഇടുക്കി നെടുങ്കണ്ടത്ത് നിന്നും പിടികൂടി. കൈലാസപ്പാറ എൻ എസ് ജെ എസ്‌റ്റേറ്റിലെ തൊഴിലാളിയായ രാജയാണ് (32) അറസ്‌റ്റിലായത്. 2.650 കിലോ ഗ്രാം കഞ്ചാവും ഇയാളുടെ പക്കലില്‍ നിന്നും കണ്ടെത്തി.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാജയുടെ താമസ സ്ഥലത്ത് നിന്നും പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യയുമൊത്ത് എസ്‌റ്റേറ്റില്‍ ജോലി ചെയ്‌ത് വന്നിരുന്ന രാജ ചെറിയ പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വിറ്റിരുന്നത്. വിദ്യാര്‍ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം നിരവധി ആളുകള്‍ക്കാണ് തമിഴ്‌നാട്ടില്‍ നിന്നും വലിയ അളവില്‍ കൊണ്ടുവരുന്ന കഞ്ചാവ് ഇയാൾ വിറ്റിരുന്നത്.