ആലപ്പുഴ : എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ ഉന്നത ആർ.എസ്.എസ് ബന്ധവും അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി ജയദേവ് ഐ.പി.എസ്. ഷാൻ വധക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് കൃത്യമായ സൂചനകളും ചില തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഏതൊക്കെ തലത്തിലാണ് ഗൂഢാലോചന നടന്നതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഷാൻ വധത്തിൽ പ്രധാന പ്രതികൾ പിടിയിലായിട്ടുണ്ട്. ഇവരിൽ പ്രതികളും പ്രതികളെ സഹായിച്ചവരുമുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ എത്ര പേരുണ്ടായിരുന്നു എന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാൻ സാധിക്കൂ.
Also Read: ആലപ്പുഴ ഷാൻ വധം : പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തി
അന്വേഷണം ഏത് അറ്റം വരെയും വ്യാപിപ്പിക്കുമെന്നും കൊലപാതകത്തിനും ഗൂഢാലോചനയിലും പ്രതികൾക്ക് സഹായം ചെയ്തവരെ ഉൾപ്പടെ മുഴുവൻ പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും എസ്.പി വ്യക്തമാക്കി. രഞ്ജിത്ത് വധക്കേസിൽ നിരവധി പേർ കസ്റ്റഡിയിലുണ്ട്. അവരെ ചോദ്യം ചെയ്യുകയാണെന്നും ജി ജയദേവ് പറഞ്ഞു.