ETV Bharat / crime

വിവാഹ വാഗ്‌ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു; 13പേര്‍ക്ക് എതിരെ പോക്‌സോ കേസ്

പെൺകുട്ടിയുടെ പരാതിയിൽ കാസർകോട് വനിതാ പൊലീസ് 13 പേർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

author img

By

Published : Nov 2, 2022, 5:57 PM IST

pocso case kasarkod  13പേര്‍ക്ക് എതിരെ പോക്‌സോ കേസ്  പോക്‌സോ കേസ്  വിവാഹ വാഗ്‌ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു  കാസർകോട്  kasaragod  pocso case  kasargod local news
വിവാഹ വാഗ്‌ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു; 13പേര്‍ക്ക് എതിരെ പോക്‌സോ കേസ്

കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 13 പേർക്കെതിരെ പോക്സോ കേസ്. കാസർകോട് വിദ്യാനഗറിലാണ് സംഭവം. വിവാഹ വാഗ്‌ദാനം നൽകി ആൺ സുഹൃത്ത് ഉൾപ്പടെ 13പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ പരാതിയിൽ 13 പേർക്കെതിരെ കാസർകോട് വനിതാ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്‌ജുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ആൺസുഹൃത്ത് നെല്ലിക്കെട്ട സ്വദേശി ഒളിവിലാണ്. മൂന്നു പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.

വിദ്യാനഗർ സ്‌റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന 17 കാരിയാണ് പീഡനത്തിനിരയായത്. ഒക്‌ടോബർ 23 ന് പെൺകുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ പെൺകുട്ടി തിരിച്ചെത്തുകയായിരുന്നു. പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതിനെ തുടർന്നാണ് പരാതി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.