പൂനെ: മൂന്ന് യാചകരെ ബന്ധുക്കള്‍ ക്രൂരമായി ആക്രമിച്ച് കൊന്ന സംഭവത്തില്‍ കേസെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ഇടപെടല്‍. പുരന്ദറിലെ കോണ്‍ഗ്രസ് എംഎല്‍എ സഞ്ജയ് ജഗ്ദീപാണ് പൊലീസിനെ സ്വാധീനിച്ച് കേസ് എടുക്കുന്നത് വിലക്കിയത്.
മെയ് 23നാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായ ആക്രമണം നടന്നത്. കേസില്‍ എംഎല്‍എയുടെ ബന്ധുക്കളായ പപ്പു ഏലിയാസ്, നിലേഷ് ജയ്‌വന്ത്, ജഗദീപ് എന്നിവരാണ് പ്രതികള്‍. സസ്‌വാദ് ഏരിയയിലെ അഹില്യ ദേവി മാര്‍ക്കറ്റിലാണ് സംഭവം. പ്രതികളില്‍ ഒരാളായ പപ്പു ഏലിയാസിന്‍റെ ഹോട്ടലിലെ പോര്‍ച്ചില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ യാചകരായ മൂന്ന് പേര്‍ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇവിടെ നിന്നും മാറിയില്ല. തുടര്‍ന്ന് മെയ് 23ാം തിയതി പ്രതികള്‍ ഇവരോട് കയര്‍ക്കുകയും മാറാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു.
ആവശ്യം കൂട്ടാക്കാതായതോടെ വടികൊണ്ട് യാചകരെ ക്രൂരമായി മര്‍ദിച്ചു. ഇതിന് ശേഷവും യാചകര്‍ മാറിയില്ല. ഇതോടെ ഹോട്ടലില്‍ നിന്നും ചൂടുവെള്ളം എടുത്ത് യാചകരുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മാകരമായി പൊള്ളലേറ്റ ഇവര്‍ സസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ രണ്ടുപേര്‍ നേരത്തെ മരിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീ വ്യാഴാഴ്ചയാണ് മരിച്ചത്.
മെയ് 23ന് നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പക്ഷെ പൊലീസ് തയാറായിരുന്നില്ല. മൂന്ന് പേരും മരിച്ച ശേഷം മെയ് 30നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സസ്‌വാദ് പൊലീസ് സ്റ്റേഷന്‍ മീറ്ററുകള്‍ മാത്രം ദുരത്ത് നടന്ന ക്രൂര കൊലപാതകത്തില്‍ കേസ് എടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും എംഎല്‍എ ഇടപെട്ട് തടയുകയായിരുന്നു എന്നാണ് ആരോപണം. എന്നാല്‍ മൂന്ന് മരണവും സ്ഥിരീകരിച്ചതോടെ പൊലീസ് കേസ് എടുക്കാന്‍ നിര്‍ബന്ധിതരായി. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഹോട്ടല്‍ ഉടമ പപ്പു ഏലിയാസ് ഒളിവിലാണ്.
Also Read: സിദ്ദു മൂസേവാല വധം : കുറ്റസമ്മതം നടത്തി ഗുണ്ടാനേതാവ് ലോറൻസിന്‍റെ അനന്തരവൻ സച്ചിൻ