ETV Bharat / crime

ബിജെപി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; പിഎഫ്‌ഐ നേതാവ് സിഎ റൗഫുമായി പൊലീസ് തെളിവെടുപ്പ്

ബിജെപി നേതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പിഎഫ്‌ഐ നേതാവ് സിഎ റൗഫുമായി പൊലീസ് ഒറ്റപ്പാലത്ത് തെളിവെടുപ്പ് നടത്തി.

palakkad  Police takes evidence with PFI leader CA Rauf  Palakkad news updates  latest news in palakkad  പിഎഫ്‌ഐ നേതാവ്  സിഎ റൗഫുമായി തെളിവെടുപ്പ്  ബിജെപി നേതാവിനെ വധിക്കാൻ ഗൂഢാലോചന  പാലക്കാട് വാര്‍ത്തകള്‍  ലെക്കിടി കിൻഫ്ര പാര്‍ക്ക്  kerala news updates  latest news in kerala
പിഎഫ്‌ഐ നേതാവ് സിഎ റൗഫുമായി പൊലീസ് തെളിവെടുപ്പ്
author img

By

Published : Dec 6, 2022, 10:55 PM IST

പാലക്കാട്: ഒറ്റപ്പാലത്ത് ബിജെപി നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സിഎ റൗഫുമായി പൊലീസ് തെളിവെടുപ്പ്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപമുള്ള നിള ലോഡ്‌ജിലാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ 11 മണിയോടെയാണ് അന്വേഷണ സംഘം ലോഡ്‌ജില്‍ തെളിവെടുപ്പിനെത്തിയത്.

ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം അനില്‍കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർഅലി, സംസ്ഥാന നേതാവായ മിഹിയ തങ്ങൾ എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 14ന് ലെക്കിടി കിൻഫ്ര പാർക്കിനും ബിജെപി നേതാവിന്‍റെ വീടിന് സമീപവും സംഘം എത്തിയിരുന്നു. എന്നാല്‍ വധിക്കാന്‍ നടത്തിയ ആസൂത്രണം പരാജയപ്പെട്ടതോടെ സംഘം ഏപ്രില്‍ 15ന് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു. ഒറ്റപ്പാലത്ത് ബിജെപി നേതാവിനെ വധിക്കാന്‍ കഴിയാതായതോടെ പാലക്കാട് എത്തിയ സംഘം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.