ETV Bharat / crime

സ്‌കൂൾ വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ വള്ളികുന്നം സ്വദേശി അനന്തുവാണ് (23) പിടിയിലായത്.

pocso case  pocso case in thiruvananthapuram  thiruvananthapuram pocso case  പോക്സോ കേസ്  സ്‌കൂൾ വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച യുവാവ് അറസ്റ്റിൽ  സ്‌കൂൾ വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് യുവാവ്
പോക്സോ കേസ്; സ്‌കൂൾ വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച യുവാവ് അറസ്റ്റിൽ
author img

By

Published : Apr 27, 2022, 9:13 PM IST

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകളും നഗ്നചിത്രങ്ങളും അയച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്‌തു. ആലപ്പുഴ വള്ളികുന്നം സ്വദേശി അനന്തുവാണ് (23) അറസ്റ്റിലായത്. 14 വയസ്സുള്ള പെൺകുട്ടി ഓൺലൈൻ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കൈക്കലാക്കി ഇയാളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ചേർത്താണ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.

തുടർന്ന് വ്യക്തിഗത ചാറ്റിലേക്ക് മാറുകയും അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചുകൊടുക്കുകയുമായിരുന്നു. പിന്തിരിയാൻ ശ്രമിച്ച പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്‌ത്‌ ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ നഗ്ന വീഡിയോകൾ അയക്കാനും ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്‌തു.

രക്ഷിതാക്കൾ ഐജി ആർ നിശാന്തിനിക്കും റൂറൽ എസ് പി ഡോ. ദിവ്യ ഗോപിനാഥിനും പരാതി നൽകി. തുടർന്ന് തിരുവനന്തപുരം സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്. സിഐജി എസ് രതീഷിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.