ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൗമാരക്കാരനടക്കം രണ്ട് പേരെ ശാന്തന്‍പാറ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്തു. പൂപ്പാറ സ്വദേശി സനൂപ് (22), മറ്റൊരു പ്രതിയായ പതിനെട്ടുകാരന് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ ഒന്നാം പ്രതി സനൂപിനെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തൊടുപുഴ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
ഒരു വര്‍ഷം മുന്‍പാണ് പൂപ്പാറ സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. ഈ കേസില്‍ നേരത്തെ ഒരാളെ അറസ്റ്റു ചെയ്തിരുന്നു. ശിശു സംരക്ഷണ വിഭാഗത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം നടത്തിയ കൗണ്‍സിലിങിലാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെ കുറിച്ചുള്ള വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് വീടുകളിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.