ETV Bharat / crime

പത്തനംതിട്ടയിൽ 8.13 ലക്ഷം രൂപയുടെ ട്രഷറി തട്ടിപ്പ്; മുഖ്യ സൂത്രധാരനെ പിടികൂടി ക്രൈംബ്രാഞ്ച്

പത്തനംതിട്ട ജില്ല ട്രഷറി തട്ടിപ്പുകേസിൽ റാന്നി പെരുനാട് സബ് ട്രഷറിയിലെ ട്രഷറര്‍ ഈരാറ്റുപേട്ട സ്വദേശി സി.ടി ഷഹീറിനെ കസ്റ്റഡിയിലെടുത്തു.

author img

By

Published : May 5, 2022, 7:59 AM IST

Pathanamthitta treasury fraud case Ranni Perunad SubTreasury in custody  Ranni Perunad SubTreasury in custody on Pathanamthitta treasury fraud case  Pathanamthitta treasury fraud case one arrested  പത്തനംതിട്ട ട്രഷറി തട്ടിപ്പ്  8.13 ലക്ഷം രൂപയുടെ തട്ടിപ്പുകേസിൽ ഒരാൾ അറസ്റ്റിൽ  റാന്നി പെരുനാട് സബ് ട്രഷറിയിലെ ട്രഷറര്‍ പിടിയിൽ  ട്രഷറി തട്ടിപ്പ് മുഖ്യ സൂത്രധാരനെ പിടികൂടി ക്രൈംബ്രാഞ്ച്
പത്തനംതിട്ടയിൽ 8.13 ലക്ഷം രൂപയുടെ ട്രഷറി തട്ടിപ്പ്; മുഖ്യ സൂത്രധാരനെ പിടികൂടി ക്രൈംബ്രാഞ്ച്

പത്തനംതിട്ട : ജില്ല ട്രഷറിയില്‍ നടന്ന 8.13 ലക്ഷം രൂപയുടെ തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരനെ പിടികൂടി ക്രൈംബ്രാഞ്ച്. റാന്നി പെരുനാട് സബ് ട്രഷറിയിലെ ട്രഷറര്‍ ഈരാറ്റുപേട്ട സ്വദേശി സി.ടി ഷഹീറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് പിടികൂടിയതെന്ന് അന്വേഷണച്ചുമതലയുളള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉമേഷ് ബാബു പറഞ്ഞു.

ഷഹീറിനെ ചോദ്യം ചെയ്‌തുവരികയാണ്. ഇന്ന് (മെയ് 5) അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് പത്തനംതിട്ട ജില്ല ട്രഷറിയില്‍ നടന്ന തട്ടിപ്പ് പുറത്തുവന്നത്.

ഈ സമയം ഷഹീര്‍ പത്തനംതിട്ട ജില്ല ട്രഷറിയിലാണ് ജോലി ചെയ്‌തിരുന്നത്. പരേതയായ ഓമല്ലൂര്‍ സ്വദേശിനിയുടെ പേരില്‍ ജില്ല ട്രഷറിയിലുണ്ടായിരുന്ന നാല് സ്ഥിര നിക്ഷേപങ്ങളില്‍ ഒന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് ക്ലോസ് ചെയ്‌തു. ആ തുകയും നിക്ഷേപകയുടെ പേരിലുണ്ടായിരുന്ന മറ്റ് മൂന്ന് അക്കൗണ്ടുകളിലെ പലിശയും ഉള്‍പ്പെടെ 8,13000 രൂപ പിന്‍വലിച്ചു.

തുടർന്ന് നിക്ഷേപകയുടെ മകന്‍റെ പേരില്‍ ആരംഭിച്ച വ്യാജ അക്കൗണ്ടിലേക്ക് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ജില്ല ട്രഷറി ഓഫിസറും പെരുനാട് സബ് ട്രഷറി ഓപിസറും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ ഷഹീര്‍ ഉൾപ്പെടെ നാല് ട്രഷറി ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്‌തിരുന്നു.

ട്രഷറിയിലെ മറ്റ് മൂന്നു ജീവനക്കാരുടെ കമ്പ്യൂട്ടർ പാസ്‌വേര്‍ഡ് ഉപയിഗിച്ചാണ് ഷഹീര്‍ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് മറ്റുള്ളവരെയും സസ്പെന്‍ഡ് ചെയ്‌തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.