ETV Bharat / crime

ഭാര്യയുടെ കൈ വെട്ടി മാറ്റി മുടിയും മുറിച്ചു; ഒളിവിൽ പോയ ഭർത്താവ് പിടിയിൽ - പത്തനംതിട്ട

പത്തനംതിട്ട കലഞ്ഞൂരിലാണ് വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ വീട് കയറി ആക്രമിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ അടൂരില്‍ നിന്നാണ് പിടികൂടിയത്

husband cutt off wife hands  pathanamthitta husband cutt off wife hands  pathanmthitta husband attacked wife  ഭാര്യയുടെ കൈ വെട്ടി മാറ്റി  കലഞ്ഞൂര്‍  പത്തനംതിട്ട  പറയന്‍കോട് ചാവടിമല
ഭാര്യയുടെ കൈ വെട്ടി മാറ്റി മുടിയും മുറിച്ചു; ഒളിവിൽ പോയ ഭർത്താവ് പിടിയിൽ
author img

By

Published : Sep 18, 2022, 10:37 AM IST

പത്തനംത്തിട്ട: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടിമാറ്റി. കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമല സ്വദേശി വിദ്യയുടെ കൈയാണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. സന്തോഷിനെ തടയാന്‍ ശ്രമിച്ച വിദ്യയുടെ പിതാവ് വിജയനും വെട്ടേറ്റു.

കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്‌ച(18 സെപ്‌റ്റംബര്‍) രാത്രി ഒന്‍പത് മണിയോടെ കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് ആക്രമിച്ചത്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. യുവതിയുടെ മുടിയും പ്രതി മുറിച്ചുമാറ്റി.

അക്രമത്തിന് ശേഷം ഒളിവില്‍ പോയ സന്തോഷിനെ അടൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യയും പിതാവ്‌ വിജയനും തിരുവനന്തപുരത്തെ സ്വകാകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.