ETV Bharat / crime

സഞ്ജിത്ത് വധക്കേസ് : ഒരാൾ കൂടി അറസ്‌റ്റിൽ - ആലംപള്ളം

കൊല്ലങ്കോട് സ്വദേശി സെയ്‌ദ് മുഹമ്മദ് ആഷിഖാണ് ആർഎസ്എസ് പ്രവർത്തകൻ എ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായത്

പാലക്കാട്‌  സഞ്ജിത് വധക്കേസ്  സഞ്ജിത്ത് വധക്കേസ്  palakkad  palakkad sanjith murder  കൊല്ലങ്കോട്  തിരുവള്ളുവർ  ആലംപള്ളം  palakkad local news
സഞ്ജിത്ത് വധക്കേസ്
author img

By

Published : Jan 21, 2023, 10:22 AM IST

പാലക്കാട്‌ : ആർഎസ്എസ് പ്രവർത്തകൻ എ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ജില്ല റിപ്പോർട്ടർ അറസ്‌റ്റിൽ. കൊല്ലങ്കോട് സ്വദേശി സെയ്‌ദ് മുഹമ്മദ് ആഷിഖാണ് അറസ്‌റ്റിലായത്. പാലക്കാട് എഎസ്‌പി എസ് ശാഹുൽ ഹമീദിന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്.

സഞ്ജിത്തിനെ കൊലചെയ്യുന്നതിന് മുൻപ് ഗൂഢാലോചനയിൽ ഇയാൾ പങ്കെടുത്തിരുന്നു. കുറ്റകൃത്യം നടന്നശേഷം സംഭവ സ്ഥലത്തെ ദൃശ്യങ്ങൾ എടുക്കാൻ കേസിലെ എട്ടാം പ്രതി നൗഫലിനെ ചുമതലപ്പെടുത്തിയത് ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുമുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പിടികൂടിയത്.

2021 നവംബർ 15നാണ് പാലക്കാട് ദേശീയപാതയ്ക്ക്‌ സമീപം മമ്പറത്തുവച്ച്, ഭാര്യയ്‌ ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.