കൊല്ലം : കൊട്ടാരക്കരയിൽ വ്യാജനോട്ട് അച്ചടിച്ച് വിതരണം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ. തൃശൂർ സദേശി അഭിലാഷ്(41) ആണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ.അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രിന്‍റിങ് പ്രസ്സിൽ ജോലി ചെയ്തിട്ടുള്ള ഇയാള്‍ കള്ളനോട്ട് അടിക്കുന്നതിൽ പരിചയ സമ്പന്നനാണെന്ന് പൊലീസ് അറിയിച്ചു.
Also Read:പച്ചക്കറി കടകളിൽ മോഷണം നടത്തുന്ന കമിതാക്കൾ പിടിയിൽ
27 ലക്ഷത്തിന്‍റെ വ്യാജ നോട്ടുകൾ അച്ചടിച്ച് വിപണനം ചെയ്തതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. കള്ള നോട്ടുകളുമായി കൊട്ടാരക്കരയിൽ പിടിയിലായ നാല് പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അഭിലാഷിനായി അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം വെള്ളായണിയിൽ വീട് വാടകയ്‌ക്ക് എടുത്താണ് സംഘം അച്ചടി നടത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി കൊല്ലം റൂറൽ പൊലീസ് മേധാവി അറിയിച്ചു.