പത്തനംതിട്ട : കെഎസ്‌എഫ്‌ഇയില്‍ നിന്ന് അഞ്ചുലക്ഷം രൂപ വായ്‌പ തരപ്പെടുത്താമെന്ന് പറഞ്ഞ് നാലുപേരില്‍ നിന്നായി 60,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. ഏഴംകുളം തേപ്പുപാറ സ്വദേശി ജോമോന്‍ രാജനാണ് (32) പൊലീസ് പിടിയിലായത്. പിറവന്തൂര്‍ ചാലിയക്കര മൂലമണ്‍ ഷിബുകുമാർ, സുഹൃത്ത് രാജേഷ്, രാജേഷിന്‍റെ സുഹൃത്തുക്കളായ ഷിജു, ബിനീഷ് ബാലന്‍ എന്നിവരാണ് തട്ടിപ്പിനിരയായത്.
ഇവര്‍ക്ക് കെഎസ്‌എഫ്‌ഇയില്‍ നിന്നും അഞ്ചുലക്ഷം വീതം ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വായ്‌പ ശരിയാക്കുന്നതിനുള്ള പ്രൊസസിങ് ഫീസ് എന്ന പേരിലാണ് മൊത്തം 60,000 രൂപ കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴി 28,500 രൂപയും നേരിട്ട് 31,500 രൂപയുമാണ് പ്രതി കൈപ്പറ്റിയത്.
ലോണ്‍ സംഘടിപ്പിച്ചു കൊടുക്കുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതെ മുങ്ങിയ പ്രതിയെ ഏഴംകുളത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐമാരായ ദില്‍ജേഷ്, റിക്‌സണ്‍, സി.പി.ഓമരായ രാജീവന്‍, പ്രൊഡ്‌ജി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
ALSO READ: വാഹനം തടഞ്ഞ് പണം ആവശ്യപ്പെടും, നല്‍കിയില്ലെങ്കില്‍ ഭീഷണി; തട്ടിപ്പു സംഘം പിടിയില്‍