ETV Bharat / crime

വയോധിക വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ - മാവൂര്‍ വയോധിക പൊള്ളലേറ്റ് മരിച്ച നിലയില്‍

കോഴിക്കോട് മാവൂരാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റംഗങ്ങള്‍ ഇല്ലായിരുന്നു.

old woman found dead in kitchen kozhikode  mavoor old woman burned dead in Mavoor  മാവൂര്‍ വയോധിക പൊള്ളലേറ്റ് മരിച്ച നിലയില്‍  അടുക്കളയില്‍ മാവൂരില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണം
വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
author img

By

Published : May 4, 2022, 1:50 PM IST

കോഴിക്കോട്: മാവൂരില്‍ പെരുവയൽ ജനത സ്റ്റോപ്പിനടുത്തുള്ള വീട്ടിൽ വയോധികയെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ ജനത സ്റ്റോപ്പിനടുത്ത് പരേതനായ വർഗീസിന്‍റെ ഭാര്യ പയ്യമ്പള്ളി ബേബിയെ (72) ആണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിലുള്ളവരെല്ലാം ഇന്ന് (4.05.2022) രാവിലെ 6.30 ന് പള്ളിയിൽ പോയപ്പോഴാണ് സംഭവം.

വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
അയൽവാസികള്‍ പുക ഉയരുന്നതു കണ്ട് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്യാസ്‌ കൈകാര്യം ചെയ്‌തപ്പോള്‍ അബദ്ധത്തിൽ തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്‌ധര്‍ എത്തി പരിശോധന നടത്തി. സംശയിക്കത്തക്ക മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും എ.സി.പി സുദർശനൻ അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.