ETV Bharat / crime

പ്രഭാത ഭക്ഷണം നൽകാത്തതിന് യുവതിയെ വെടിവച്ച് കൊന്ന കേസ് ; ഭര്‍തൃപിതാവ് കീഴടങ്ങി

author img

By

Published : Apr 16, 2022, 10:41 PM IST

വ്യാഴാഴ്‌ചയാണ് മരുമകളായ സീമ രവീന്ദ്ര പാട്ടീലിനെ പ്രതി വെടിവച്ച് കൊലപ്പെടുത്തിയത്

യുവതിയെ വെടിവെച്ച് കൊന്ന ഭര്‍തൃപിതാവ് പൊലീസിൽ കീഴടങ്ങി  old man who shot dead daughter-in-law for delay in serving breakfast  man shot dead daughter-in-law for delay in serving breakfast surrenders  പ്രഭാത ഭക്ഷണം നല്‍കിയില്ല ; യുവതിയെ ഭര്‍തൃപിതാവ് വെടിവച്ചുകൊന്നു
പ്രഭാത ഭക്ഷണം നൽകാത്തതിൽ യുവതിയെ വെടിവെച്ച് കൊന്ന കേസ്; ഭര്‍തൃപിതാവ് കീഴടങ്ങി

താനെ : പ്രഭാതഭക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിയെ വെടിവച്ച് കൊന്ന ഭര്‍തൃപിതാവ് പൊലീസിൽ കീഴടങ്ങി. പ്രതിയായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീലാണ്(76) റാബോഡി പൊലീസ് സ്റ്റേഷനിൽ ഇന്ന് കീഴടങ്ങിയത്. വ്യാഴാഴ്‌ചയാണ് മരുമകളായ സീമ രവീന്ദ്ര പാട്ടീലിനെ(42) ഇയാൾ വെടിവച്ചത്.

ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം വിളമ്പാത്തത്താണ് പ്രകോപനത്തിന് കാരണം. ഇതോടെ റിവോള്‍വര്‍ പുറത്തെടുത്ത പ്രതി വെടി ഉതിര്‍ക്കുകയായിരുന്നു. സീമയുടെ വയറ്റിലാണ് വെടിയേറ്റത്. യുവതിയെ വെടിവച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

READ MORE: പ്രഭാത ഭക്ഷണം നല്‍കിയില്ല ; യുവതിയെ ഭര്‍തൃപിതാവ് വെടിവച്ചുകൊന്നു

വെടിയേറ്റ ഉടനെ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങി. പ്രതിക്കെതിരെ ഐപിസി, ആയുധ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.