ETV Bharat / crime

video: വാളുമായി സ്‌കൂട്ടറില്‍, പൊലീസിനെ വെട്ടി രക്ഷപെടാൻ ശ്രമം: സാഹസികമായി പിടികൂടി എസ്‌ഐ, ദൃശ്യങ്ങൾ വൈറല്‍ - എസ് ഐയെ വെട്ടാന്‍ ശ്രമം

മുറിവേറ്റെങ്കിലും പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ്ഐ അക്രമിയെ സാഹസികമായി പിടികൂടി. എസ്ഐയെ ആക്രമിക്കുന്ന വീഡിയോ കേരള പൊലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

Nooranadu police station Sub inspector  Sub inspector subdued accused who hacked to death  നൂറനാണ് പൊലീസ് സ്റ്റേഷന്‍ എസ് ഐ  ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷന്‍  എസ് ഐയെ വെട്ടാന്‍ ശ്രമം
വളുകൊണ്ട് വെട്ടിയ പ്രതിയെ കീഴ്പെടുത്തി എസ്ഐ.. വീഡിയോ വൈറല്‍
author img

By

Published : Jun 17, 2022, 9:52 PM IST

ആലപ്പുഴ: വാളുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്‌തയാളെ പിന്തുടർന്ന് പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്‌ഒയുടെ ചാര്‍ജുള്ള എസ്ഐ വിആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണ് ആക്രമണം നടത്തിയത്.

വളുകൊണ്ട് വെട്ടിയ പ്രതിയെ കീഴ്പെടുത്തി എസ്ഐ.. വീഡിയോ വൈറല്‍

ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച (12.06.22) വൈകുന്നേരം ആറ് മണിയോടെ നൂറനാട് പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരുന്നതിനിടെ പ്രതിയെ കാണുകയും വാഹനം നിര്‍ത്തുകയുമായിരുന്നു. ഉടൻ തന്നെ അക്രമി വാള്‍ എടുത്ത് ഉദ്യോഗസ്ഥന് നേരെ വീശി.

മുറിവേറ്റെങ്കിലും പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ്ഐ അക്രമിയെ സാഹസികമായി പിടികൂടി. എസ്ഐയെ ആക്രമിക്കുന്ന വീഡിയോ കേരള പൊലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍ ചികിത്സ തേടി.

Also Read: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പെണ്ണുകാണാനെത്തി, മദ്യലഹരിയില്‍ അക്രമം, സ്റ്റേഷനില്‍ പൊലീസിനും മര്‍ദ്ദനം.. ദൃശ്യങ്ങൾ വൈറലാകുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.