പത്തനംതിട്ട: നവജാത ശിശുവിനെ ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം നീണ്ടൂര്‍ പുളിയമ്പറമ്പിൽ വീട്ടിൽ ബ്ലസി പി. മൈക്കിള്‍ (21) ആണ് അറസ്റ്റിലായത്. 27 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് തല ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയത്.
ഡിസംബർ 9 നാണ് സംഭവം. റാന്നി പഴവങ്ങാടി കരികുളത്ത് പ്രവർത്തിക്കുന്ന ആകാശപ്പറവകള്‍ ദിവ്യകാരുണ്യ ആശ്രമത്തിലെ അടുക്കള ജോലിക്കാരിയാണ് ബ്ലസി. ഫോണിലൂടെ പരിചയപ്പെട്ട ആലപ്പുഴ കാവാലം പന്ത്രണ്ടില്‍ച്ചിറയില്‍ ബെന്നി സേവ്യർ എന്നയാൾക്കൊപ്പമാണ് ബ്ലസ്സി കഴിഞ്ഞിരുന്നത്.
ബെന്നി നേരത്തേ വിവാഹിതനാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ബ്ലസി ഇയാള്‍ക്കൊപ്പം ഒന്നിച്ചു താമസം തുടങ്ങിയത്. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ബ്ലസ്സി കൊലപ്പെടുത്തിയത്. പൊലീസ് പിടിയിലാകാതിരിക്കാൻ ഇവർ മനോരോഗം അഭിനയിക്കുകയും ചെയ്തു.
Also Read: Minor Girl Raped : കൊല്ലത്ത് 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പനി ബാധിച്ച കുട്ടിയെ ഡിസംബർ 9 ന് രാവിലെ 11 മണിയോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ കാണിച്ച് മരുന്നു വാങ്ങി മടങ്ങിയിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞ് കുഞ്ഞ് കൂടുതൽ അവശനായതിനെ തുടർന്നു വീണ്ടും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് പൊലീസിന്‍റെ ഇടപെടല്‍
പൊലീസ് ആകാശപ്പറവകളുടെ നടത്തിപ്പുകാരന്‍ ഫാ. ജോജി തോമസിന്‍റെ മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം റാന്നി മാര്‍ത്തോമ ആശുപത്രിൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. പിറ്റേദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതിനെ തുടർന്നാണ് കുട്ടിയുടെ മരണത്തിലുള്ള ദുരൂഹതകൾ പുറത്തു വരുന്നത്.
പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്ക് ക്ഷതം ഏറ്റതായി പൊലീസ് സര്‍ജന്‍
റാന്നി എസ്‌എച്ച്‌ഒ എംആര്‍ സുരേഷ് പൊലീസ് സര്‍ജനെ കണ്ട് പോസ്റ്റ് മോർട്ടം സംബന്ധിച്ച് വിശദമായി സംസാരിച്ചു. കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമായി. കുട്ടികളുടെ തലയോട്ടിക്ക് കട്ടി കുറവായതിനാൽ ക്ഷതം പുറമേ തിരിച്ചറിയാനോ കാണാനോ കഴിയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ചോദ്യം ചെയ്യുമ്പോള്‍ മാനിസിക അസ്വാസ്ഥ്യം അഭിനയിച്ച് ബ്ലസി
തുടർന്ന് കുട്ടിയുടെ മാതാവ് ബ്ലസ്സിയെയും പിതാവ് ബെന്നിയെയും പൊലീസ് ചോദ്യം ചെയ്തു. ഈ സമയം ബ്ലെസ്സി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന രീതിയിൽ പെരുമാറിയതിനാൽ പൊലീസ് വിശദമായി ചോദ്യം ചെയ്തില്ല. ഇതോടെ ഇരുവരെയും കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു.
നിര്‍ത്താതെ കരഞ്ഞതോടെ ദേഷ്യം.. തല ഭിത്തിയില്‍ ഇടിപ്പിച്ചു...
ശേഷം ബ്ലസ്സിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് ഇവർ കുഞ്ഞിനെ തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തുകയാണെന്ന് തെളിഞ്ഞത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് സ്ഥിരമായി അസുഖം വരുമായിരുന്നു. കുട്ടി നിര്‍ത്താതെ കരഞ്ഞ ദേഷ്യത്തിൽ തല ശക്തിയായി ഭിത്തിയില്‍ ഇടിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ബ്ലസ്സിയെ പൊലീസ് അറസ്റ്റ് ചെയ്യ്തു.
പിന്‍തുടര്‍ന്ന് പിടിച്ച് പൊലീസ് സംഘം
ഡിവൈ.എസ്.പി ജോര്‍ജ് മാത്യുവിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.ആര്‍. സുരേഷ്, എസ്‌ഐ സികെ ഹരികുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മണിലാല്‍, ടിഎ അജാസ്, ഷബാന അഹമ്മദ്, വിആര്‍ അഞ്ജന എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.