ETV Bharat / crime

മോര്‍ഫ് ചെയ്‌ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; തൃശൂരില്‍ ചോദ്യം ചെയ്യല്‍ കലാശിച്ചത് കൂട്ടത്തല്ലില്‍ - നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു

മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രം വിട്ട പ്ലാത്തോട്ടത്തില്‍ ഷാജി വാട്‌സ്‌ആപ്പിലൂടെ ഒരു സ്ത്രീയുടെ മോര്‍ഫ് ചെയ്‌ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം

muriyad  muriyad mob violence  mob violence  thrissur  thrissur crime news  മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രം  മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രം കൂട്ടത്തല്ല്  നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു  മുരിയാട്
മുരിയാട് കൂട്ടത്തല്ല്
author img

By

Published : Jan 7, 2023, 9:38 AM IST

മുരിയാട്ടില്‍ കൂട്ടത്തല്ല്

തൃശൂര്‍: വാട്‌സ്‌ആപ്പിലൂടെ സ്ത്രീയുടെ മോര്‍ഫ് ചെയ്‌ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് മുരിയാട്ടില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രത്തിലെ വിശ്വാസികളായ സ്ത്രീകളും സഭയെ ബഹിഷ്‌കരിച്ച പ്ലാത്തോട്ടത്തില്‍ ഷാജിയുടെ കുടുംബവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

സ്‌ത്രീകളുടെ മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോഴുണ്ടായ കടന്നാക്രമണവും ചെറുത്ത് നില്‍പ്പുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആരംഭ നഗര്‍ നിവാസിയായ പ്ലാത്തോട്ടത്തില്‍ ഷാജി, മകന്‍ സാജന്‍ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പരിക്കേറ്റ സ്ത്രീകള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരു പക്ഷക്കാരും ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രത്തിലെ വിശ്വാസികളായിരുന്നു ഷാജിയും കുടുംബവും. പിന്നീട് ഇവര്‍ ഇവിടെ നിന്നും പുറത്ത് പോയിരുന്നു. ഇതിന് പിന്നാലെ ഇവരും ധ്യാന കേന്ദ്രത്തിലുള്ളവരുമായി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്.

നേരത്തെ സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടിയ്‌ക്ക് നേരെ തന്‍റെ ആഡംബര വാഹനം വെട്ടിച്ച് കയറ്റി അപകടം ഉണ്ടാക്കിയ സംഭവുമായി ബന്ധപ്പെട്ട് ഷാജിയുടെ മകന്‍ സാജനെതിരെ തൃശൂര്‍ ചൈല്‍ഡ് ലൈനില്‍ പരാതി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമാണ് ഒരു സ്ത്രീയുടെ മോര്‍ഫ് ചെയ്‌ത നഗ്നചിത്രം പലരുടെയും മൊബൈലുകളിലേക്ക് അയച്ചു എന്ന പരാതിയും ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.