ETV Bharat / crime

മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും പേഴ്‌സും മൊബൈലും കവ‍ർന്ന് യുവാവ് - മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികളോട് ക്രൂരത

ഒരു മാസമായി ജോലി ഇല്ലാത്ത തൊഴിലാളികളുടെ പണവും പേഴ്‌സും മൊബൈലുമാണ് യുവാവ് കവർന്നത്. തൊഴിലാളികളെക്കൊണ്ട് രണ്ട് മണിക്കൂറോളം പണി എടുപ്പിച്ച ശേഷമായിരുന്നു മോഷണം

money looted from migrant laborers in malappuram  money looted from migrant laborers  money looted in malappuram  malappuram theft case  theft case in malappuram  ഇതര സംസ്ഥാന തൊഴിലാളി  ഇതര സംസ്ഥാന തൊഴിലാളികളോട് ക്രൂരത  ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ചു  മലപ്പുറത്ത് മോഷണം  മലപ്പുറത്ത് കവർച്ച  ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്‌ടിച്ചു  മോഷണം  മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികളോട് ക്രൂരത  ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് യുവാവ്
മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും പേഴ്‌സും മൊബൈലും കവ‍ർന്ന് യുവാവ്
author img

By

Published : Nov 7, 2022, 2:15 PM IST

Updated : Nov 7, 2022, 3:18 PM IST

മലപ്പുറം : രാമപുരത്ത് യുവാവ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും പേഴ്‌സും മൊബൈലും കവ‍ർന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളെ മൂന്ന് വർഷമായി ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ എത്തിച്ചായിരുന്നു മോഷണം. മുകളിലത്തെ നിലയിൽ പണി എടുക്കാൻ പറഞ്ഞയച്ചതിന് ശേഷം തൊഴിലാളികൾ താഴെ വച്ചുപോയ ബാ​ഗിൽ നിന്നാണ് പണവും പേഴ്‌സും മൊബൈൽ ഫോണും യുവാവ് കവ‍ർന്നത്.

യുവാക്കളെ ജോലിക്ക് കൊണ്ടുപോകുന്ന ദൃശ്യം

ഒഴിഞ്ഞ വീട്ടിൽ പണി നടക്കുന്നുവെന്ന വിവരം നാട്ടുകാർ വീട്ടുടമയെ അറിയിച്ചു. തുടർന്ന് വീട്ടുടമയായ ഫിറോസ് ബാബു സ്ഥലത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. ഒരു മാസമായി ജോലി ഇല്ലാത്ത തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചതെന്ന് വീട്ടുടമ പറഞ്ഞു.

Also read: ഒഡീഷയിൽ പൊലീസ് പട്രോളിങ് വാൻ കവർന്ന് കള്ളൻ; ആന്ധ്രയിൽ നിന്ന് പിടിയിൽ

മക്കരപ്പറമ്പ് ടൗണിൽ നിന്നാണ് ജോലിയുണ്ടെന്ന് പറഞ്ഞ് യുവാക്കളെ മൂന്ന് കിലോമീറ്റ‌ർ അകലെയുള്ള രാമപുരത്തെ വീട്ടിൽ എത്തിച്ചത്. രണ്ട് മണിക്കൂറോളം തൊഴിലാളികളെക്കൊണ്ട് ഇയാൾ പണിയെടുപ്പിച്ചു. യുവാക്കളെ ജോലിക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Last Updated : Nov 7, 2022, 3:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.