ETV Bharat / crime

ഡൽഹിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

ഓഗസ്റ്റ് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫരീദാബാദ് സ്വദേശി ഹർദീപ് നഗർ (21), ആഗ്ര സ്വദേശി രാഹുൽ (20) എന്നിവർ പൊലീസ് പിടിയിലായി.

Minor girl raped near New Delhi railway station  Minor girl raped  delhi  new delhi  new delhi railway station  Minor girl raped 2 arrested  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ  പതിനേഴുകാരിയെ പീഡിപ്പിച്ചു  ന്യൂഡൽഹി  ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
ഡൽഹിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ
author img

By

Published : Aug 9, 2022, 12:13 PM IST

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപം പതിനേഴുകാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഫരീദാബാദ് സ്വദേശി ഹർദീപ് നഗർ (21), ആഗ്ര സ്വദേശി രാഹുൽ (20) എന്നിവരാണ് തിങ്കളാഴ്‌ച(08.08.2022) പൊലീസ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ വെള്ളക്കുപ്പികൾ വിൽക്കുന്ന വ്യാപാരികളായിരുന്നു ഇരുവരും. ഓഗസ്റ്റ് ആറിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ഗുജറാത്ത് സ്വദേശിനിയായ പെൺകുട്ടി സുഹൃത്തായ ദീപക്കിനൊപ്പം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ട്രെയിൻ നഷ്‌ടപ്പെട്ടതിനെ തുടർന്ന് സുഹൃത്തുമായി പെൺകുട്ടി വാക്ക് തർക്കത്തിലേർപ്പെടുകയും ദീപക് പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് പോകുകയും ചെയ്‌തു. തുടർന്ന് പെൺകുട്ടി സെൻട്രൽ ഫുട്ട് ഓവർ ബ്രിഡ്‌ജിൽ നിൽക്കുന്നതിനിടെ പെൺകുട്ടി പ്രതികളെ കാണുകയും ഇവരോട് സഹോദരനെ വിളിക്കാനായി മൊബൈൽ ആവശ്യപ്പെടുകയും അടുത്ത സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാൻ സഹായം അഭ്യർഥിക്കുകയും ചെയ്‌തു.

തുടർന്ന് യുവാക്കൾ തിലക് പാലത്തിന് സമീപമുള്ള ട്രാക്കിലെത്തിയാൽ ട്രെയിനിൽ കയറാൻ കഴിയുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. രണ്ട് പ്രതികളെയും വൈദ്യപരിശോധനയ്‌ക്ക്‌ വിധേയരാക്കിയെന്നും പൊലീസ് പറഞ്ഞു.

Also read: കാമുകിയുടെ 16കാരിയായ മകളെ ഒന്നര വര്‍ഷമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.