ETV Bharat / crime

മദ്യം വാങ്ങാന്‍ കടം നല്‍കിയ 500 രൂപ തിരികെ ചോദിച്ചു ; 32 കാരനെ കൊലപ്പെടുത്തി - ആന്ധ്രാപ്രദേശ് പെഡവൽതേര്‍

കടം വാങ്ങിയ തുക തിരികെ നല്‍കാന്‍ കാലതാമസം വന്നതോടെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്

MAN STABBED TO DEATH OVER RS.500 IN VISHAKAPATNAM DISTRICT OF AP  500 rupees murder  vishakapattanam 500 rupees murder  Manasabu murder  കടം നല്‍കിയ തുക തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്തി  ആന്ധ്രാപ്രദേശ് പെഡവൽതേര്‍  പെഡവൽതേര്‍ കൊലപാതകം
മദ്യം വാങ്ങാന്‍ കടം നല്‍കിയ 500 രൂപ തിരികെ ചോദിച്ചു;ആന്ധ്രയില്‍ 32 കാരന് ദാരുണാന്ത്യം
author img

By

Published : Jul 24, 2022, 7:29 AM IST

വിശാഖപട്ടണം : കടം നല്‍കിയ 500 രൂപ തിരികെ ആവശ്യപ്പെട്ടതിന് വിശാഖപട്ടണത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. അപ്പണ്ണ റെഡ്ഡി എന്നറിയപ്പെടുന്ന അപ്പല റെഡ്ഡിയാണ് (32) കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ശങ്കര്‍ എന്നയാളാണ് പ്രതി.

ജൂലൈ 22-ന് പെഡവൽതേര്‍ മാനസാബു തെരുവില്‍ അപ്പലറെഡ്ഡിയുടെ വീടിനടുത്താണ് സംഭവം. മദ്യം വാങ്ങുന്നതിനായാണ് ശങ്കര്‍, റെഡ്ഡിയില്‍ നിന്ന് 500 രൂപ കടമായി വാങ്ങിയത്. ഈ രൂപ തിരികെ നല്‍കാന്‍ കാലതാമസം എടുത്തത് അപ്പല റെഡ്ഡിയെ ചൊടിപ്പിച്ചു.

മരണം നടന്ന ദിവസം, അപ്പലറെഡ്ഡി തുകയെ ചൊല്ലി ശങ്കറിന്‍റെ സഹോദരനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് പേര്‍ ചേര്‍ന്നാണ് അപ്പല റെഡ്ഡിയെ വകവരുത്തിയത്.

പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദ്വാരക എ.സി.പി മൂര്‍ത്തി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.