ETV Bharat / crime

കടയുടമ മകളോട് മോശമായി പെരുമാറി; കടയ്‌ക്ക് തീയിട്ട് പിതാവ്; ഇരുവരും അറസ്റ്റില്‍ - എറണാകുളം ജില്ല വാര്‍ത്തകള്‍

ചേരാനല്ലൂരിലെ വിഷ്‌ണുപുരത്ത് സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കടയുടമ അറസ്റ്റില്‍. സംഭവത്തില്‍ രോഷാകുലനായ പിതാവ് കടയ്‌ക്ക് പെട്രോളൊഴിച്ച് തീ കൊളുത്തി.

Man sets bakery on fire as shop owner misbehaves with daughter  Man sets bakery on fire  shop owner misbehaves with daughter  കടയുടമ മകളോട് മോശമായി പെരുമാറി  കടയ്‌ക്ക് തീയിട്ട് പിതാവ്  കടയ്‌ക്ക് പെട്രോളൊഴിച്ച് തീ കൊളുത്തി  ബേക്കറി  പൊലീസ്  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളത്ത് ബേക്കറി കടയ്‌ക്ക് തീയിട്ടു
എറണാകുളത്ത് ബേക്കറി കടയ്‌ക്ക് തീയിട്ടു
author img

By

Published : Dec 23, 2022, 4:24 PM IST

എറണാകുളം: ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത മകളോട് കടയുടമ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കടയ്‌ക്ക് തീയിട്ട് പിതാവ്. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കടയുടമയേയും കടയ്‌ക്ക് തീയിട്ടതിന് പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

കടയുടമ ബാബുരാജാണ് (52) അറസ്റ്റിലായത്. ചേരാനല്ലൂരിലെ വിഷ്‌ണുപുരത്താണ് സംഭവം. ബുധനാഴ്‌ച വൈകിട്ടാണ് പെണ്‍കുട്ടി ബേക്കറി വാങ്ങാനായി കടയിലെത്തിയത്. സാധനങ്ങള്‍ വാങ്ങുന്നതിനിടെ ബാബുരാജ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് വിവരം അറിയിച്ചു. സംഭവത്തില്‍ രോഷാകുലനായ പിതാവ് രാത്രിയില്‍ കടയില്‍ കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. തീപിടിത്തത്തില്‍ കടയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചു.

സംഭവ സമയത്ത് കടയിലുണ്ടായിരുന്ന ബാബുരാജിന്‍റെ ഭാര്യക്ക് നിസാരമായി പൊള്ളലേറ്റു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ബാബുരാജിനെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. പരിക്കേറ്റ ബാബുരാജിന്‍റെ ഭാര്യയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.