ETV Bharat / crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പത്ത് വർഷം കഠിനതടവ്

author img

By

Published : Nov 21, 2022, 7:24 PM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് പെരുമ്പാവൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി.

Man Molested Minor Girl  Minor Girl  Marriage proposal  Kidnap  Court  imprisonment  വിവാഹ വാഗ്‌ദാനം നല്‍കി  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി  ലൈംഗികമായി ഉപദ്രവിച്ച കേസ്  പ്രതി  കഠിനതടവ്  കോടതി  തട്ടിക്കൊണ്ടുപോയി  പെരുമ്പാവൂർ  ഫാസ്‌റ്റ് ട്രാക്ക് കോടതി  എറണാകുളം  ഐരാപുരം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് പത്ത് വർഷം കഠിനതടവ് വിധിച്ച് കോടതി

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. ഐരാപുരം മണ്ണുമോളത്ത് വീട്ടിൽ സുബിനെയാണ് (28) പെരുമ്പാവൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി തടവിനും പിഴയും വിധിച്ചത്.

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്‌ദാനം നല്‍കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്തു. വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവിൽ പോയ പ്രതിയെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

എസ്എച്ച്ഒമാരായ പി.എം ഷമീർ, സന്തോഷ് കുമാർ, ടി.എസ് ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ ജയൻ, ഷംസാ ബീവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എ.സിന്ധു ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.