ETV Bharat / crime

കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയെ വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്‌റ്റിൽ

വധഭീഷണി മുഴക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Man held in Bihar for threatening to kill Union minister in viral video  Nityanand Rai  threatening to kill  BJP  ബി ജെ പി  സോഷ്യൽ മീഡിയ  viral video  ബിഹാർ  bihar  വധ ഭീഷണി
Nityanand Rai
author img

By

Published : Feb 14, 2023, 2:53 PM IST

പാട്ന: കേന്ദ്രമന്ത്രിയും ബിഹാര്‍ ബി.ജെ.പി മുതിർന്ന നേതാവുമായ നിത്യാനന്ദ് റായിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്‌റ്റിൽ. ബിഹാർ സ്വദേശിയായ മാധവ് ഝാ (25) എന്നയാളെ ഫെബ്രുവരി 14ന് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പുലർച്ചെ അറസ്റ്റ് ചെയ്തതായി വൈശാലി പൊലീസ് സൂപ്രണ്ട് കുമാർ മനീഷ് അറിയിച്ചു.

നിത്യാനന്ദ് റായിയെ വധിക്കുമെന്ന് മാധവ് ഝാ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. 'ഈ ആഴ്ച അവസാനം നടക്കുന്ന മഹാശിവരാത്രി ദിനത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഇവിടെ ഒരു ഘോഷയാത്രയിൽ പങ്കെടുക്കും, ഞാൻ നേതാവിന് നേരെ രണ്ട് വെടിയുണ്ടകൾ ഉതിർക്കും' വീഡിയോയിൽ മാധവ് ഝാ പറയുന്നു. എന്നാൽ താൻ മന്ത്രിയെ കൊല്ലുന്നത് സ്വപ്നം കണ്ടതായിരുന്നു എന്നും അത് വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മനീഷ് പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

വൈശാലിയുടെ ആസ്ഥാനമായ നഗരത്തിന്‍റെ പേരിലുള്ള ഹാജിപൂർ നിയമസഭ സീറ്റിനെ പലതവണ പ്രതിനിധീകരിച്ച വ്യക്തിയാണ് നിത്യാനന്ദ് റായ്. വൈശാലി ജില്ലയിൽ ഉൾപ്പെടുന്ന ഉജിയാർപൂരിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ രണ്ടാം തവണ ലോക്‌സഭയിലേക്ക് എത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.