ETV Bharat / crime

10 വയസുകാരിയെ പീഡിപ്പിച്ചു: മുപ്പത്തിമൂന്നര വര്‍ഷം തടവ് വിധിച്ച് കോടതി - pocso case

പാലക്കാട് ചാലിശേരി ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ കുടുംബയോഗത്തിൽ വെച്ച് നാല് കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതി ഹുസൈനെതിരെ പൊലീസ് കെസെടുക്കുകയായിരുന്നു.

man gets 33 years of jail sentence for sexual assaultation of minor  pocso case  10 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് മുപ്പത്തിമൂന്നര വര്‍ഷം തടവ്
10 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് മുപ്പത്തിമൂന്നര വര്‍ഷം തടവ്
author img

By

Published : Dec 30, 2021, 8:41 PM IST

പാലക്കാട്‌: പത്തുവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മുപ്പത്തിമൂന്നര വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് അറയിൽ വീട്ടിൽ ഹുസൈന് (40) ശിക്ഷ വിധിച്ചത്. പട്ടിക ജാതി വിഭാഗത്തിൽപെട്ട കുട്ടിയെ തന്‍റെ വീട്ടിനകത്തുള്‍പ്പടെ വച്ച് ഹുസൈന്‍ പീഡിപ്പിച്ചെന്നാണ് കേസ്.

ചാലിശേരി ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ വട്ടത്തുന്നിൽ നടത്തിയ കുടുംബയോഗത്തിൽ വെച്ച് നാല് കുട്ടികൾ സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ALSO READ: പത്താം ക്ലാസ് വിദ്യാർഥിയുമായി പ്രണയം ; അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍

തുടര്‍ന്ന് യുവാവിനെ ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയ കുമാർ ഹാജരായി. ഡിവൈഎസ്‌പി മുരളീധരന്‍റെ നേതൃത്വത്തില്‍ എസ്ഐ അനിൽ മാത്യു, എ ശ്രീകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.

For All Latest Updates

TAGGED:

pocso case
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.